IndiaLatest

ഗുജറാത്ത് രാജ്യത്തിന്റെ സുരക്ഷയുടെ കേന്ദ്രമായി മാറും

“Manju”

ഗാന്ധിനഗര്‍ : രാജ്യത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന വ്യോമതാവളത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. ഗുജറാത്തിലെ ദീസയിലാണ് വ്യോമതാവളം സ്ഥാപിക്കുന്നത്. ഗുജറാത്ത് വൈകാതെ തന്നെ രാജ്യത്തിന്റെ സുരക്ഷയുടെ കേന്ദ്രമായി മാറുകയും നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതിര്‍ത്തിയില്‍ നിന്നും 130 കിലോ മീറ്റര്‍ അകലെയാണ് ദീസ. വിവിധ സേനകള്‍ അതിര്‍ത്തിയില്‍ തുടരുമ്പോള്‍ പടിഞ്ഞാറന്‍ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഭീഷണിയെ ചെറുക്കാന്‍ വ്യോമതാവളം വഴി സാധ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ വ്യോമതാവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്നു. 2000-ത്തിലാണ് ഇതിനായി ഭൂമി അനുവദിച്ച്‌ കിട്ടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനുകൂല നടപടിയ്ക്കായി അന്നത്തെ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറിയപ്പോഴും വളരെ വൈകി മാത്രമാണ് നടപടികള്‍ പൂര്‍ത്തികരിക്കാനായതെന്നും മോദി വ്യക്തമാക്കി.

Related Articles

Back to top button