KeralaLatest

വീടിന്റെ രണ്ടാം നിലയില്‍ നിന്നും താഴത്തെ നിലയിലെ ഹാളിലേക്ക് വീണ് മരിച്ചു

“Manju”

 

അടൂർ: വീടിെൻറ രണ്ടാം നിലയില്‍ (സ്റ്റെയർകേസിൻ്റെ ലാൻ്റിംഗ് ഭാഗത്ത് ) ഉറങ്ങാൻ കിടന്നയാള്‍ താഴത്തെ നിലയിലെ ഹാളിലേക്ക് വീണ് മരിച്ചു.അടൂർ ചൂരക്കോട് ബദാംമുക്ക് എള്ളുംവിളയില്‍ വിജയൻ(68) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. വിജയൻ സ്ഥിരമായി ഉറങ്ങാൻ കിടക്കുന്നത് വീടിെൻറ രണ്ടാം നിലയിലായിരുന്നു. ഇവിടെ കൈവരിയില്ലാത്ത ഭാഗത്താണ് കിടന്നുറങ്ങിയത്. ഉറക്കത്തില്‍ തിരഞ്ഞപ്പോള്‍ അബദ്ധത്തില്‍ താഴേക്ക് വീണതാകാമെന്നാണ് സംശയിക്കുന്നത്. ഭാര്യ: സുഭദ്ര.മക്കള്‍: വിനീഷ,വിജിത. മരുമകൻ: ഹരീഷ് കുമാർ.

Related Articles

Back to top button