Uncategorized

കൈക്കൂലി; ചൈനീസ് കമ്പനിയുടെ ടെൻഡർ നിരസിച്ച് കുവൈറ്റ്

“Manju”

കുവൈറ്റ് സിറ്റി: പദ്ധതി നടത്തിപ്പിനായി കൈക്കൂലി വാഗ്ദാനം ചെയ്ത ചൈനീസ് കമ്പനിയുടെ ടെൻഡർ നിരസിച്ച് കുവൈറ്റ്.അൽ-മുത്ലയിലെ മലിനജല ശുദ്ധീകരണ കേന്ദ്രത്തിൽ നിന്ന് ചൈന ധനസഹായം നൽകുന്ന ബെയ്ജിംഗ് എന്റർപ്രൈസസ് വാട്ടർ ഗ്രൂപ്പിനെ (ബിഇഡബ്ല്യുജി) കുവൈത്ത് സർക്കാർ ഒഴിവാക്കി.

അൽ-മുത്ലയിലെ മലിനജല സ്റ്റേഷനിൽ മലിനജല ശുദ്ധീകരണ സൗകര്യം നിർമ്മിക്കാനുള്ള ബിഇഡബ്ല്യൂജിയുടെ ശ്രമം കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം അടുത്തിടെയയാണ് നിരസിച്ചത് . ഉം-അൽ-ഹെയ്മാൻ പദ്ധതി ഏറ്റെടുക്കുന്നതിന് മുൻപ് കൈക്കൂലി വാങ്ങിയതിനാലാണ് ബിഇഡബ്ല്യുജിയുടെ ഓഫർ നിരസിക്കപ്പെട്ടതെന്ന് കുവൈറ്റ് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയിരുന്നു. കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ കുവൈത്ത് കിരീടാവകാശി ഷെയ്ഖ് അൽ അഹമ്മദ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിന് മുൻപും ചൈനീസ് കമ്പനികൾ കൈക്കൂലി ആവശ്യപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ബെൽറ്റ് ആന്റ് ഇനീഷേറ്റീവിന് (ബിആർഐ) കീഴിലുള്ള വിവിധ പദ്ധതികളിലേക്കായി ചൈനയിലെ 60 ശതമാനം മുതൽ 85 ശതമാനം കമ്പനികൾ കൈക്കൂലി വാങ്ങുന്നുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

Related Articles

Back to top button