Latest

മുഖ്യമ‌ന്ത്രി പിണറായി വിജയന് ശക്തമായ മറുപടി നൽകി ​ഗവർ‌ണർ

“Manju”

തിരുവനന്തപുരം: മുഖ്യമ‌ന്ത്രി പിണറായി വിജയന് ശക്തമായ മറുപടി നൽകി ​ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെ ​ഗവർണർക്കെതിരെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയിരുന്നു. ​ഗവർണറെ പരിഹസിക്കുന്നതിനായി പിണറായി വിജയൻ നടത്തിയ പ്രയോ​ഗങ്ങൾക്കാണ് ആരിഫ് മുഹമ്മദ് ഖാൻ മറുപടി പറഞ്ഞിരിക്കുന്നത്. ഗവർണറുടേത് പിപ്പിടി പ്രയോ​ഗമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. ഇതിനാണ് ​ഗവർണർ തക്കതായ മറുപടി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി ചെപ്പടി വിദ്യ കാണിച്ചാൽ അത് നിയന്ത്രിക്കുന്നതിനായി തനിക്ക് പിപ്പിടി വിദ്യ വേണ്ടി വരും എന്ന് ​ഗവർണർ മറുപടി നൽകി. വിസിമാരുടെ രാജി തടയുന്ന മുഖ്യമന്ത്രിയെയും കമ്യൂണിസ്റ്റ് പാർട്ടിയെയും ​ഗവർണർ കണക്കിന് വിമർശിച്ചു.

വിസിമാർ ആരുടെ ഉപദേശമാണ് തേടുന്നത്. എൽഡിഎഫും മുഖ്യമന്ത്രിയുമാണ് വിസിമാരോട് രാജിവെയ്‌ക്കേണ്ട എന്നു പറയുന്നത്. വിസിമാരുടെ നിഷേധത്തിന് പിന്നിൽ സർക്കാരാണ്. മാന്യമായ രീതിയിൽ പടിയിറങ്ങാനാണ് വിസിമാർക്ക് കത്ത് നൽകിയത്. എന്നാൽ ചാനസിലറിന്റെ ഉത്തരവ് വിസിമാർ പാലിക്കുന്നില്ല. കെടിയു വിസി നിയമനത്തിൽ സുപ്രീംകോടതി വിധി കൃത്യമാണെന്നും ഗവർണർ ചൂണ്ടിക്കാണിച്ചു.

സുപ്രീംകോടതി വിധി വ്യക്തമാണ്. നിയമോപദേശം തേടി തന്നെയാണ് വിസിമാർക്കെതിരെ ചാൻസിലർ എന്ന നിലയിൽ താൻ നടപടി സ്വീകരിച്ചിരിക്കുന്നത്. വിസിമാരോട് തനിക്ക് യാതൊരു പ്രശ്‌നവുമില്ല, എന്നാൽ അവർക്ക് വിധി എതിരാണെന്നും ഗവർണർ പറഞ്ഞു. വിസിമാർക്ക് വീണ്ടും സ്ഥാനത്തേയ്‌ക്ക് അപേക്ഷിക്കാം. യോഗ്യതയുണ്ടെങ്കിൽ അവർക്ക് സ്ഥാനത്തും വരാം. വിസിമാരുടെ യോഗ്യതയെ അല്ല താൻ ചോദ്യം ചെയ്യുന്നത്. വിസി നിയമന പ്രക്രിയയിലാണ് പ്രശ്‌നമുള്ളതെന്നും ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാണിച്ചു.

Related Articles

Back to top button