IndiaKeralaLatestThiruvananthapuram

മുല്ലപ്പൂവിന് റെക്കോര്‍ഡ് വില

“Manju”

സിന്ധുമോൾ. ആർ

വടകര: മുല്ലപ്പൂവിന് റെക്കോര്‍ഡ് വില. രണ്ട് പതിറ്റാണ്ടിലെ ഉയര്‍ന്ന വിലയാണ് മുല്ലപ്പൂവിന് വിപണിയില്‍. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതോടെ വിവാഹങ്ങള്‍ സജീവമാകുന്നതും നവമി ആഘോഷം എത്തിയതുമാണ് പൂക്കള്‍ക്ക് വില കുതിച്ചുയരാന്‍ ഇടയാക്കിയതെന്ന് കച്ചവടക്കാര്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച വരെ നാല്പത് രൂപയ്ക്ക് വിറ്റ മുല്ലപ്പൂവിന് 120 രൂപയാണ് ഇപ്പോള്‍ വില. കര്‍ണ്ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂക്കളെത്തുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും വില വര്‍ധനക്കിടയാക്കിയിട്ടുണ്. ടൂറിസ്റ്റ് ബസ്സുകളിലും,ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളിലുമാണ് സാധാരണ പൂക്കളെത്തുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ബസ് സര്‍വീസ് കുറഞ്ഞത് കാരണം സ്‌പെഷല്‍ വാഹനമെടുത്ത് കര്‍ണാടകയിലും തമിഴ്‌നാട്ടിലും പോയാണ് പൂക്കള്‍ ശേഖരിക്കുന്നത്. ഇതും ചെറിയ തോതില്‍ വില വര്‍ധനക്കിടയാക്കിയിട്ടുണ്ട്. മുല്ലപ്പൂവിനെ കൂടാതെ റോസ്, ചെണ്ട്മല്ലി തുടങ്ങിയ പൂക്കള്‍ക്കും വില കൂടിയിട്ടുണ്ട്.

Related Articles

Back to top button