Thiruvananthapuram

പോത്തൻകോട് ഗ്രാമപഞ്ചായത്ത് കാട്ടായിക്കോണം ഒരുവാമൂല അംഗണവാടി ഉദ്ഘാടനം ചെയ്തു

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ കാട്ടായിക്കോണം ഒരുവാമൂല അംഗണവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.
വേലായുധൻ പിള്ളയുടെ സ്മരണയ്ക്കായി മകൻ ശ്രീ സുരേഷ് നൽകിയ 3 സെന്റ് ഭൂമിയിലാണ് അംഗണവാടി നിർമ്മിച്ചത്.
യോഗത്തിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി ഷീനാ മധു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ബിന്ദു സ്വാഗതം ആശംസിച്ചു.
ജില്ല പഞ്ചായത്ത് അംഗം ശ്രീമതി രാധാദേവി,ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പത്മിനി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സബീന,ഗ്രാമപഞ്ചായത്ത് അംഗം ശ്രീ ഹരികുമാർ,പഞ്ചായത്ത് സെക്രട്ടറി സുനിൽ വി അബ്ബാസ്, മുൻ പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ ബാബു, ICDS സൂപ്പർവൈസർ ശ്രീമതി ശ്രീകല,CDS ചെയർപേഴ്സൺ ശ്രീകല, വാസുദേവൻ നായർ, ഷിബു,പ്രവീൺ എന്നിവർ സംസാരിച്ചു. യോഗത്തിന് അംഗണവാടി ടീച്ചർ ശ്രീമതി ലൈല നന്ദി പറഞ്ഞു.

Related Articles

Back to top button