IndiaInternationalKeralaLatest

70000 ത്തോളം തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനൊരുങ്ങി ഫ്ലിപ്കാര്‍ട്ട്

“Manju”

സിന്ധുമോള്‍ ആര്‍
കൊച്ചി: ഉത്സവ സീസണില്‍ 70000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുമെന്ന്​ ഇ-കൊമേഴ്​സ്​ ഭീമന്‍മാരായ ഫ്ലിപ്​കാര്‍ട്ട്​. പരോക്ഷമായി ലക്ഷക്കണക്കിനാളുകള്‍ക്കും തൊഴില്‍ ലഭിക്കും. ബിഗ് ബില്ല്യണ്‍ ഡേയ്‌സി​ന്റെ ഡെലിവറി എക്‌സിക്യൂട്ടീവുകള്‍, ഓര്‍ഡര്‍ എടുക്കുന്നവര്‍, സംഭരണം, തരംതിരിക്കല്‍, പാക്കിങ്ങ്, വിഭവശേഷി, പരിശീലനം, വിതരണം എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഉത്സവ സീസണില്‍ അധിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
പുതിയ തൊഴിലവസരങ്ങള്‍ക്ക്​ പുറമെ വില്‍പ്പനക്കാരുടെ പ്രദേശങ്ങളിലും പരോക്ഷമായി തൊഴില്‍ സൃഷ്ടിക്കാന്‍ കാരണമാകും. ഡെലിവറിക്കായി 50000 പലവ്യഞജന കടകളെയും തെരഞ്ഞെടുക്കുന്നതോടെ ആയിരങ്ങള്‍ക്ക്​ തൊഴിലാകും. പുതിയ ജീവനക്കാര്‍ക്ക് ഇ-കോമേഴ്‌സി​ന്റെ വൈവിധ്യങ്ങളെക്കുറിച്ച്‌ പരിശീലനവും നല്‍കും. തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുന്നതിലൂടെ സാമ്പത്തിക മേഖലയുടെ വളര്‍ച്ചാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഫ്ലിപ്കാര്‍ട്ട് സീനിയര്‍ വൈസ് പ്രസിഡന്‍റ്​ അമിതേഷ് ജാ പറഞ്ഞു.
കോവിഡ്​ പശചാത്തലത്തില്‍ ആളുകള്‍ ഓണ്‍ലൈന്‍ വ്യാപാരത്തോട്​ കൂടുതല്‍ താല്‍പര്യം കാണിക്കുന്ന സാഹചര്യത്തിലാണ്​ തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാനായി കൂടുതല്‍ ഡെലിവറി പാര്‍ട്​നര്‍മാരെ നിയോഗിക്കാന്‍ ഫ്ലിപ്​കാര്‍ട്ട്​ തീരുമാനിച്ചത്​. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ആമസോണുമായി നേരി​ട്ട്​ ഏറ്റുമുട്ടുന്ന സ്​ഥിതിയില്‍ നിന്നും കാര്യങ്ങള്‍ മാറിയിരിക്കുന്നു. റിലയന്‍സ്​ ഇന്‍ഡസ്​ട്രീസ്​ പുതുതായി തുടക്കമിട്ട ജിയോ മാര്‍ട്ടില്‍ നിന്നും കൂടി വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലാണ്​ ഫിപ്​കാര്‍ട്ടിന്റെ പുതിയ തീരുമാനം. നാലോ അഞ്ചോ ദിവസം നീണ്ടു നില്‍ക്കുന്ന ബിഗ്​ ബില്യണ്‍ ഡേയ്​സ്​ ഒക്​ടോബറില്‍ ദീപാവലിക്ക്​ അടുത്ത ദിവസങ്ങളിലാണുണ്ടാവുക. മൊത്തക്കച്ചവടങ്ങള്‍ക്കായി ഫ്ലിപ്​കാര്‍ട്ട്​ ഹോള്‍സെയിലിന്​ തുടക്കമിട്ടിരുന്നു.

Related Articles

Back to top button