Latest

എസ്. ജയശങ്കറിനെ പ്രകീർത്തിച്ച് യുഎഇ മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ

“Manju”

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ പ്രകീർത്തിച്ച് യുഎഇയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ. ആഗോളതലത്തിൽ നടക്കുന്ന രാഷ്‌ട്രീയ യുദ്ധങ്ങൾക്കും വടംവലികൾക്കുമിടയിൽ ഇന്ത്യയുടെ വിദേശനയം ഈ ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുന്ന രീതി അത്യധികം മികച്ചതാണെന്നും ജയശങ്കറിന്റെ സമീപനത്തിൽ തനിക്ക് വളരെയേറെ മതിപ്പുണ്ടെന്നും ഒമർ സുൽത്താൻ പറഞ്ഞു. കേന്ദ്രമന്ത്രിമാരും നിരവധി പാർലമെന്റ് അംഗങ്ങളും അടങ്ങുന്ന CyFY2022 എന്ന പരിപാടിയുടെ വെർച്ച്വൽ സമ്മേളനത്തിൽ സംസാരിക്കവെയാണ് യുഎഇ മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്.

”ലോകം ഏകധ്രുവമായും വ്യത്യസ്ത ധ്രുവങ്ങളായും എല്ലാം നിലനിന്നിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാലറിയാം. ഏതെങ്കിലുമൊരു പക്ഷം തിരഞ്ഞെടുക്കാൻ നാം നിർബന്ധിതരാകുന്ന ഘട്ടം പലപ്പോഴുമുണ്ടായിട്ടുണ്ട്. പക്ഷെ അവിടെയെല്ലാം നിങ്ങൾ സ്വീകരിച്ച നിലപാട് എന്നിൽ മതിപ്പുളവാക്കി. നിങ്ങളുടെ വിദേശകാര്യമന്ത്രി നടത്തിയ പല പ്രസംഗങ്ങളും കാണാനിടയായിട്ടുണ്ട്. ഇന്ന് യുഎഇക്കും ഇന്ത്യയ്‌ക്കും ഒരു കാര്യം വളരെ വ്യക്തമായിട്ടറിയാം. നാം ഒരു പക്ഷത്തെ തിരഞ്ഞെടുക്കേണ്ടതില്ല” ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു,

യുഎഇ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുകയാണെങ്കിൽ അമേരിക്കയുമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് അതിന് അർത്ഥമില്ല. മൂവർക്കും ഒരുമിച്ച് പ്രവർത്തിക്കാം. I2U2 (ഇന്ത്യ-ഇസ്രായേൽ-യുഎഇ-യുഎസ്എ) ഗ്രൂപ്പ് ഇതിന് മികച്ച ഒരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. വാണിജ്യ ഇടപാടുകളിലൂടെ ഈ ലോകത്ത് നമ്മുടേതായ അടിത്തറ പാകാനുള്ള സമയമാണിതെന്നും ഇന്ത്യ, യുഎഇ പോലുള്ള രാജ്യങ്ങൾക്ക് ആഗോളതലത്തിൽ തങ്ങളുടെ കാൽപ്പാടുകൾ വർദ്ധിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button