KeralaLatestThiruvananthapuram

കാൻസർ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു

“Manju”

യുവത്വം ലോകനന്മയ്ക്ക് എന്ന ക്യാമ്പയിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമത്തിന്റെ യുവജനസംഘടനയായ ശാന്തിഗിരി ശാന്തിമഹിമയുടെ ആഭിമുഖ്യത്തിൽ 2021 ഫെബ്രുവരി 4 നു വൈകുന്നേരം 7.30 നു ലോക ക്യാൻസർ ദിന ത്തോടനുബന്ധിച്ചു ക്യാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസുകൾ, ഓൺലൈൻ മാധ്യമത്തിൽ കേരളത്തിലുടനീളം ആറു സോണുകളിലായി സംഘടിപ്പിച്ചു. ആറു സോണുകളിലുമായി മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. കാൻസറിന്റെ വിവിധ ചികിത്സാ സമ്പ്രദായങ്ങളെ പറ്റി പ്രഗൽഭരായ ഡോക്ടർമാർ ക്ലാസ്സുകളെടുത്തു.

ഒന്നാമത്തെ സോണിൽ ഗോകുലം മെഡിക്കൽ കോളേജിൽ ഓങ്കോളജിസ്റ്റായ ഡോ. അൻസാർ പി പി യും , ശാന്തിഗിരി ഹെൽത്ത് ആൻഡ് റിസർച്ച് ഓർഗനൈസേഷനിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ബി.രാജകുമാറും ക്ലാസ്സുകൾ നയിച്ചു.

രണ്ടാമത്തെ സോണിൽ ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറും കോവിഡ് നോഡൽ ഓഫീസറുമായ ഡോക്ടർ സ്മിത കിരൺ ക്ലാസ്സുകൾ നയിച്ചു.

മൂന്നാമത്തെ സോണിൽ വി പി എസ് ലേക്ഷോർ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ആയ ഡോക്ടർ അന്നു സൂസൻ ജോർജ് ക്ലാസ്സുകൾ നയിച്ചു.

നാലാമത്തെ സോണിൽ
ഇടപ്പള്ളി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെൻറർ റേഡിയേഷൻ ഓങ്കോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോക്ടർ ഹരിദാസ്.എം.നായറും ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലെ ഹോമിയോപ്പതിക് കൺസൾട്ടൻട് ആയ ഡോക്ടർ കിഷോർ രാജ് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

അഞ്ചാമത്തെ സോണിൽ വിശാഖപട്ടണം ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസറായ ഡോക്ടർ കെ. വിജയകുമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

ആറാമത്തെ സോണിൽ ഇതിൽ തിരുവനന്തപുരം ശാന്തിഗിരി ആയുർവേദ സിദ്ധ ഹോസ്പിറ്റലിലെ ഇലെ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസറായ ഡോക്ടർ ബ്രഹ്മദത്തൻ. യൂ ക്ലാസ്സുകൾ നയിച്ചു.

Related Articles

Back to top button