KeralaLatestThiruvananthapuram

പുന്നയിക്കുന്നം ഏലായിൽ കൊയ്ത്തുത്സവം.

“Manju”

മംഗലപുരം ഗ്രാമ പഞ്ചായത്തിൽ തരിശുകിടന്ന 15 ഏക്കർ പുന്നയിക്കുന്നം എലായിൽ കൊയ്ത്തുത്സവം നടത്തി. തരിശുകിടന്ന 50 ഏക്കറോളം വരുന്ന വിവിധ എലാകളിൽ സുഭിക്ഷകേരളം പദ്ധതിയിൽ പൊന്നു വിളയിപ്പിച്ചു മംഗലപുരം ഗ്രാമ പഞ്ചായത്ത്. കൃഷി ഭവനും പാടശേഖര സമിതികളും ഗ്രാമ പഞ്ചായത്തും ഒരുമിച്ചു കൈകോർത്തപ്പോൾ തകർന്നടിഞ്ഞിരുന്ന കാർഷിക സംസ്കാരത്തിന് പുതിയ തിളക്കമായി. പ്രസിഡന്റ് വേങ്ങോട് മധു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്‌ സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യചെയർമാൻ വേണുഗോപാലൻ നായർ, ക്ഷേമകാര്യ ചെയർപേഴ്‌സൺ എസ്. ജയ, മെമ്പർമാരായ ഷാനവാസ്‌, എം. എസ്. ഉദയകുമാരി, കൃഷി ഓഫീസർ സജി അലക്സ്‌, പാടശേഖര സമിതി അംഗങ്ങൾ മുരളീധരൻ നായർ, മുഹമ്മദ്‌ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button