InternationalLatest

ടാപ്പിങ്‌ തൊഴിലാളിയെ 
പെരുമ്പാമ്പ് വിഴുങ്ങി

“Manju”

ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ അതിരാവിലെ റബ്ബര്‍ വെട്ടാന്‍പോയ ടാപ്പിങ് തൊഴിലാളി സ്ത്രീയെ പെരുമ്ബാമ്ബ് വിഴുങ്ങി.മലയോരമേഖലയായ ജാമ്ബി പ്രവിശ്യയില്‍ ഞയറാഴ്ചയാണ് സംഭവം.

തോട്ടത്തിലേക്ക് പോയ അമ്ബതുകാരി തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ നടത്തിയ തെരച്ചിലിലാണ് അവശനിലയിലായ പെരുമ്ബാമ്ബിനെ കണ്ടെത്തിയത്. 16 അടി നീളമുള്ള പാമ്ബിന്റെ വയറു കീറിപരിശോധിച്ചപ്പോള്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കാര്യമായ പരിക്കുകളൊന്നും മൃതദേഹത്തില് ഉണ്ടായിരുന്നില്ല. പെരുമ്ബാമ്ബ് മനുഷ്യനെ വിഴുങ്ങുന്നത് അപൂര്‍വ്വമെങ്കിലും മുമ്ബും ഇത്തരം സംഭവം ഇന്തോനേഷ്യയില്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. 2017ലും 2018ലും സമാന സംഭവം ഉണ്ടായി. ഇരയെ അപ്പാടെ വിഴുങ്ങുന്നതാണ് പെരുമ്ബാമ്ബിന്റെ ശീലം. താടിയെല്ല് നന്നായി വഴക്കമുള്ളതായതിനാല്‍ വലിപ്പമുള്ള ഇരകളെയും വിഴുങ്ങാനാകും

Related Articles

Back to top button