InternationalLatest

ബോൾപേനയുടെ 77 വർഷങ്ങൾ

“Manju”

 

ആധുനിക ബോൾ പേന കണ്ടുപിടിച്ച ആളാണ് ലാസ്ലോ ജോസെഫ് ബൈറോ അറ്റത്ത് ലോഹം കൊണ്ടുള്ള ഒരു ബോളിനാൽ മഷി തുടർച്ചയായി ഒരു പ്രതലത്തിൽ വ്യാപിപ്പിച്ച് എഴുതാൻ സഹായിക്കുന്ന ഒരു പേനയാണ് ബോൾ പെൻ അല്ലെങ്കിൽ ബോൾ പോയന്റ് പെൻ .1943 ജൂൺ10 നു ആയിരുന്നു ഈ പേനയുടെ പേറ്റന്റ് അദ്ദേഹം സ്വന്തമാക്കുന്നത്.

മഷിപ്പേനയും തൂവൽ കൊണ്ട് എഴുതുന്ന പേനയേക്കാളും വിശ്വസനീയവും വൃത്തിയുള്ളതുമായ ബോൾ പേനയാണ് ഇന്ന് ലോകത്തിൽ ഏറ്റവും വ്യാപകമായി എഴുതാൻ ഉപയോഗിക്കുന്നത്. ഉരുക്ക്, പിത്തള, ടംഗ്‌സ്റ്റൺ കാർബൈഡ് എന്നിവയാണ് ഈ പേനകളുടെ അറ്റത്തെ ലോഹ ഭാഗം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ. ദിനേന ദശലക്ഷക്കണക്കിനു ബോൾപ്പേനകളാണ് ലോകമാകെ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നത്. പല നിർമ്മതാക്കളും വലിയ വിലപിടിപ്പുള്ള പേനകൾ അവ ശേഖരിക്കുന്നവരെ ലക്ഷ്യമാക്കി ഇറക്കാറുണ്ട് .

ഹംഗറിയിലെ ബൂദാപെസ്റ്റിലാണ് ബൈറോ ജനിച്ചത്.1943 -ൽ അദ്ദേഹവും, സഹോദരനും, അർജന്റീനയിലേക്ക് താമസം മാറ്റി അദ്ദേഹത്തിന്റെ അച്ഛന്റെ പേര് മോസെസ് മറ്റ്യാസ് സ്വൈഗർ എന്നും, അമ്മയുടെ പേര് ജൻക ഉൽമൻ എന്നുമായിരുന്നു.അദ്ദേഹത്തിന് ഗ്യോർഗി ബൈറോ എന്ന പേരിൽ ഒരു സഹോദരനുണ്ടായിരുന്നു.

ബൈറോ, 1931-ൽ ബൂദാപെസ്റ്റ് ഇന്റർനാഷ്ണൽ ഫെയറിൽ തന്റെ ആദ്യത്തെ ബോൾ പേനയുടെ മോഡൽ അവതരിപ്പിച്ചു. ഹങ്കറിയിലെ ഒരു ജേർണലിസ്റ്റായി പ്രവർത്തിക്കുമ്പോൾ പത്രം അച്ചടിക്കുന്ന മഷി പെട്ടെന്ന് ഉണങ്ങുന്നതായി കണ്ടു.അദ്ദേഹം അതേ മഷി തന്റെ ഫൗണ്ടൻ പേനയിലും ഉൾപ്പെടുത്താൻ ശ്രമിച്ചു, പക്ഷെ ആ മഷി പേനയുടെ അറ്റത്തേക്ക് വരാതെ കട്ടിപിടിച്ചു കിടന്നു.
ആവശ്യമുള്ള സമയത്ത് മഷിയെ വലിച്ചെടുക്കുകയും പേപ്പറിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്ന പേനയുടെ ടിപ്പ് അദ്ദേഹം കണ്ടുപിടിച്ചു.1938 -ൽ അതിന്റെ പേരിൽ പേറ്റന്റ് ലഭിക്കുകയും ചെയ്തു.ജൂൺ പത്തിന് അവർ മറ്റൊരു പേറ്റന്റിന് അപേക്ഷിച്ചു. യു.എസ് പേറ്റന്റ് 2,390,636, അത് ബൈറോയുടെ അർജന്റീന പേനയായി മാറി.( അർജന്റീനയിൽ ഈ ബോൾ പേന ബൈറോം എന്നാണ്അറിയപ്പെട്ടിരുന്നത്.)

1945- ൽ മാർസെൽ ബിച്ച് പേനയ്ക്കുവേണ്ടി ആ പേറ്റന്റ് വാങ്ങി. അതായിരുന്നു പിന്നീട് ബിക് എന്ന കമ്പനിയുടെ പ്രധാന ഉത്പന്നം.ലാസ്ലോ ബൈറോ 1985 -ന് അർജന്റീനയിലെ ബ്യൂനോസ് എയേർസിൽ അന്തരിച്ചു.അർജന്റീനയുടെ ഇൻവെന്റേഴ്സ് ഡെ അദ്ദേഹത്തിന്റെ പിറന്നാളിനാണു

Related Articles

Back to top button