IndiaLatest

ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

“Manju”

മുംബൈ: രാജ്‌കോട്ട് കോട്ടയില്‍ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്‌ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ പണികഴിപ്പിച്ച പ്രതിമയാണ് പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിച്ചത്. നാവികസേനാ ദിനത്തോടനുബന്ധിച്ച്‌ സിന്ധുദുര്‍ഗിലെ തര്‍ക്കര്‍ലി ബീച്ചില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

ചടങ്ങില്‍ നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍, സ്‌പെഷ്യല്‍ ഫോഴ്‌സ് എന്നിവ നടത്തുന്ന പ്രകടനങ്ങള്‍ക്ക് പ്രധാനമന്ത്രി സാക്ഷിയാകും. എല്ലാ വര്‍ഷവും ഡിസംബര്‍ 4നാണ് നാവികസേന ദിനം ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ച്‌ ഭാരതീയ നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍, പ്രത്യേക സേനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഓപ്പറേഷണല്‍ ഡെമോണ്‍സ്‌ട്രേഷൻസംഘടിപ്പിക്കാറുണ്ട്.

Related Articles

Back to top button