InternationalLatest

താലിബാനിൽ ഉൾപ്പോര് രൂക്ഷം

“Manju”

കാബൂൾ: അധികാരത്തിനായി താലിബാനിൽ ഉൾപ്പോര് രൂക്ഷമാകുന്നു. തലപ്പത്ത് ആരാകുമെന്നതു സംബന്ധിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുന്നതായി സൂചന. സർക്കാരിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ താലിബാൻ നേതാക്കൾ തമ്മില്‍ പോരാട്ടം നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം.
പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുൾ ഗനി ബറാദറിന് സംഘർഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ പരുക്കേറ്റതെന്ന് അഫ്ഗാൻ പ്രാദേശിക മാധ്യമമായ പഞ്ച്ശീർ ഒബ്സർവർ റിപ്പോർട്ട് ചെയ്തു.
അഫ്ഗാന്റെ അധികാരം താലിബാൻ പിടിച്ചെടുത്തെങ്കിലും സർക്കാർ രൂപീകരണം നടന്നിരുന്നില്ല. ചർച്ചകൾ പുരോഗമിക്കുന്നു എന്നായിരുന്നു താലിബാന്‍ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച സർക്കാർ പ്രഖ്യാപനം ഉണ്ടാകും എന്ന് റിപ്പോർട്ടുണ്ടായിരുന്നു.
എന്നാല്‍ സർക്കാർ രൂപവത്കരണം വൈകുന്നതിനു പിന്നില്‍ സർക്കാരിന്റെ നിയന്ത്രണം ആർക്ക് എന്ന കാര്യത്തിലുള്ള തർക്കങ്ങളാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ലിബാനുമായി അടുപ്പം പുലർത്തുന്ന ഹഖാനി നെറ്റ്‌വർക്ക് നേതൃത്വവും മുല്ല ബറാദർ സഖ്യവും തമ്മിലാണ് തർക്കം നിലനിൽക്കുന്നത്.

Related Articles

Back to top button