IndiaKeralaLatest

സി. ബി. എസ്. ഇ. സ്കൂൾ കലോത്സവത്തിൽ കിരീടം നേടി ശാന്തിഗിരി വിദ്യാഭവൻ

കാശിനാത് കലാപ്രതിഭ

“Manju”

തിരുവനന്തപുരം : ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് സി. ബി. എസ്. ഇ. കലോത്സവത്തിൽ ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ ഫസ്റ്റ് റണ്ണറപ്പ് കിരീടം കരസ്ഥമാക്കി. വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയമായിരുന്നു ഇത്തവണ കലോത്സവ വേദിയായത്. തൊട്ടതെല്ലാം പൊന്നാക്കി പങ്കെടുത്ത മത്സരയിനങ്ങളിലെല്ലാം സമ്മാനം കരസ്ഥമാക്കിയാണ് ശാന്തിഗിരിയിലെ കുട്ടികൾ ഈ സുവർണ്ണ നേട്ടം കൈവരിച്ചത്. കാശിനാത് ആണ് കലാപ്രതിഭ.

കലാപ്രതിഭ കാശിനാത്
വിജയികള്‍ അധ്യാപകര്‍ക്കൊപ്പം

 

 

 

 

 

ദഫ്മുട്ട്, ഒപ്പന, ദേശഭക്തിഗാനം എന്നിവയ്ക്ക് ഒന്നാം സ്ഥാനവും തിരുവാതിര, സംഘഗാനം, യു.പി. ഹൈസ്കൂൾ സംഘനൃത്തം, മൂകാഭിനയം എന്നിവയ്ക്ക് രണ്ടാം സ്ഥാനവും ശാന്തിഗിരി വിദ്യാഭവനാണ്. കൂടാതെ വ്യക്തിഗത ഇനങ്ങളിലും ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടിയാണ് ശാന്തിഗിരിയിലെ കുട്ടികൾ ഈ അതുല്യ നേട്ടം കൈവരിച്ചത്.


മാപ്പിളപ്പാട്ട് വിഭാഗത്തിൽ ഫൗസിയ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ അറബി പദ്യപാരായണത്തിൽ ഒന്നാം സ്ഥാനവും വിദ്യാഭവന് ലഭിച്ചു. എൽ.പി. സെക്ഷൻ പ്രസംഗ മത്സരത്തിൽ ഗുരുപ്രിയ ആറിന് ഒന്നാം സ്ഥാനവും മാപ്പിളപ്പാട്ടിൽ ബിൻസി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രത്നം ബി. മലയാളം പദ്യപാരായണത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഇംഗ്ലീഷ് പ്രസംഗത്തിൽ ഹൈസ്കൂൾ വിഭാഗം ചന്ദന ഒന്നാം സ്ഥാനം കരസ്ഥമാക്കി. എൽ.പി. സെക്ഷൻ ഇംഗ്ലീഷ് പ്രസംഗത്തിൽ രണ്ടാം സ്ഥാനവും വിദ്യാഭവന് ലഭിച്ചു. പവർ പോയിന്റ് പ്രസന്റേഷനിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നല്ല ചിത്തൻ കരസ്ഥമാക്കിയപ്പോൾ സീനിയർ സെക്കൻഡറി വിഭാഗത്തിൽ പവിത്ര ജയൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയർ സെക്കൻഡറിയിലെ ആദിത്യ ലക്ഷ്മിയ്ക്കാണ് ലളിതഗാനം മത്സരത്തിൽ മൂന്നാം സ്ഥാനം. ഹിന്ദി പദ്യപാരായണത്തിൽ എൽ.പി. വിഭാഗത്തിൽ വിദ്യാഭവനിലെ കരുണ മൂന്നാം സ്ഥാനം നേടിയപ്പോൾ സീനിയർ വിഭാഗത്തിൽ ഫർഹീൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അറബി പദ്യപാരായണത്തിൽ മുഹമ്മദ് റമീസിനാണ് ഒന്നാം സ്ഥാനം. കൂടാതെ ഇംഗ്ലീഷ് മലയാളം ഹിന്ദി ഉപന്യാസ മത്സരത്തിലും ഡിജിറ്റൽ പെയിന്റിങ്ങിലും, നാടോടി നൃത്തം, ഭരതനാട്യം, മോണോ ആക്ട് എന്നിവയ്ക്കും സമ്മാനം വിദ്യാഭവനിലെ കുട്ടികൾക്കാണ്.

Related Articles

Back to top button