IndiaLatest

ഗുജറാത്തില്‍ തൂക്കുപാലം അപകടം: മരണം 141ആയി

“Manju”

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ഇതുവരെ 141 മരണപ്പെട്ടതായി റിപ്പോര്‍ട്ട്. മോര്‍ബിയില്‍ തകര്‍ന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പാലമാണ്. അഞ്ചുദിവസം മുൻപ് അറ്റകുറ്റപണികൾ കഴിഞ്ഞ് ജനങ്ങൾക്കായി തുറന്നുകൊടുത്തതായിരുന്നു ഇത്. അപകടത്തിന് പിന്നാലെ 177 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നു. മരണപ്പെട്ടവരില്‍ രാജ്‌കോട്ടില്‍ നിന്നുള്ള ബി.ജെ.പി എം.പി മോഹന്‍ഭായ് കല്യാണ്ജി കുന്ദരിയയുടെ പന്ത്രണ്ടോളം കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.

അപകടമുണ്ടാകുമ്പോള്‍ അഞ്ഞൂറിലേറെ പേര്‍ പാലത്തിലുണ്ടായിരുന്നു. ഗുജറാത്തി പുതുവത്സര ദിനത്തിലാണ് വീണ്ടും പാലം തുറന്നുകൊടുത്തത്. തൂക്കുലാപത്തെ പിന്തുണയ്ക്കുന്ന കേബിളുകള്‍ പൊട്ടി വീഴുകയായിരുന്നു. ഇതോടെ പാലത്തില്‍ ഉണ്ടായിയര്‍ന്ന ആളുകള്‍ നദിയില്‍ പതിച്ചു. മരണപ്പെട്ടവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.

അതേസമയം, മരണപ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയുമാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പ്രഖ്യാപിച്ചിട്ടുള്ളത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 4 ലക്ഷം രൂപ സഹായധനം നല്‍കും.

Related Articles

Back to top button