KeralaLatest

ജല സംരക്ഷണത്തില്‍ തിരുവനന്തപുരം ജില്ലയക്ക് ദേശീയ പുരസ്‌കാരം

“Manju”

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ മൂന്നാമത് ജല പുരസ്‌കാര പ്രഖ്യാപനത്തില്‍ അഭിമാനനേട്ടവുമായി തിരുവനന്തപുരം ജില്ല. ജലസംരക്ഷണ പ്രവര്‍ത്തികളില്‍ ദക്ഷിണേന്ത്യയിലെ മികച്ച ജില്ലയായി തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

മികച്ച സംസ്ഥാനം, ജില്ല, ഗ്രാമപഞ്ചായത്ത് എന്നിങ്ങനെ പതിനൊന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. ഇതില്‍ സൗത്ത് സോണിലെ മികച്ച ജില്ലയ്ക്കുള്ള ദേശീയ പുരസ്‌കാരമാണ് തിരുവനന്തപുരം നേടിയത്. രണ്ടാം സ്ഥാനം ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയ്ക്കാണ്. ജലസ്രോതസുകളുടെ സംരക്ഷണം, പരിപാലനം, ജലസംരക്ഷണത്തിന്റെ പ്രധാന്യത്തെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തികളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ജലസംരക്ഷണത്തിനും ജലമലിനീകരണം തടയുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ച നടപടികളാണ് തിരുവനന്തപുരത്തെ പുരസ്‌കരത്തിന് അര്‍ഹമാക്കിയത്. ജില്ലയിലെ പ്രധാന ജലസ്രോതസായ കരമനയാറിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളും ജലസ്രോതസുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളും പുരസ്‌കാരത്തിനായി പരിഗണിക്കപ്പെട്ടു. കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടത്തിയ ജലസമൃദ്ധി പദ്ധതിയുടെ വിജയകരമായ നടത്തിപ്പില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ബഹു. കാട്ടാക്കട എംഎല്‍എ ശ്രീ I.B സതീഷിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച്‌ നടപ്പിലാക്കിയ ജലസമൃദ്ധി പദ്ധതിയിലൂടെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും ജലസ്രോതസ്സുകളുടെ സംരക്ഷണവും ഇത് സംബന്ധിച്ചുള്ള ബോധവത്കരണ പരിപാടികളും വ്യാപകമായ രീതിയില്‍ നടത്തിയിരുന്നു.

പുനരുജ്ജീവന പദ്ധതിയിലൂടെ 1481.89 കിലോമീറ്ററിലെ ജലസ്രോതസുകളാണ് സംരക്ഷിക്കപ്പെട്ടത്. ജലസംരക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ 4745 പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നത്. 26609 മഴ കുഴികളും 149 കിണറുകളും പണിയുകയും 546 കൃഷി കുളങ്ങളും 85 കുളങ്ങളും നവീകരിച്ചു എടുക്കുകയും ചെയ്തു. 480 മൈക്രോ ഇറിഗേഷന്‍ പദ്ധതികളാണ് കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ജില്ലയില്‍ ചെയ്തത്. കൂടാതെ ജില്ലയില്‍ 358 മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചു. MGNREGS പദ്ധതി മുഖേന 4747 ജലസംരക്ഷണ പണികളാണ് പൂര്‍ത്തിയാക്കിയത്.

ജില്ലയിലെ ജല സ്രോതസ്സുകളുടെ മലിനീകരണം തടയുന്നതിന് ജില്ലാ PCB മുഖാന്തിരം പല നടപികളും സ്വീകരിച്ചിട്ടുണ്ടയിരുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായി നടന്ന പച്ചതുരുത്ത് പദ്ധതി എന്നിവയും പുരസ്‌കാര നേട്ടത്തിന് വഴിയെരുക്കി. രാജ്യത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിന് സഹകരിച്ച ജനപ്രതിനിധികളേയും തദ്ദേശസ്ഥാപനങ്ങളേയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരേയും അഭിനന്ദിക്കുന്നു.

Related Articles

Back to top button