IndiaLatest

ഇന്റർ സ്കൂൾ അത് ലറ്റിക് മീറ്റിൽ ശാന്തിഗിരി വിദ്യാഭവന് മികച്ച വിജയം.

“Manju”

തിരുവനന്തപുരം : ഇന്റർ സ്കൂൾ അത് ലറ്റിക് മീറ്റിൽ ശാന്തിഗിരി വിദ്യാഭവന് മികച്ച വിജയം. ശനിയാഴ്ച നടന്ന അൾട്ടിമേറ്റ്
ഇന്റർ സ്കൂൾ അത് ലറ്റിക് മീറ്റിൽ(കിഡ്സ് വിഭാഗം) ശാന്തിഗിരി വിദ്യാഭവൻ സെക്കന്റ് റണ്ണര്‍ അപ്പ് ട്രോഫി കരസ്ഥമാക്കി. എല്‍.കെ.ജി. മുതൽ രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികളാണ് ഇതില്‍ മത്സരിച്ചത്.

വിവിധ കായിക ഇനങ്ങളിലായി ചന്ദനേഷ് (എയിം ത്രോ), ധനുഷ് (100മീറ്റര്‍ ഓട്ടം) ശ്രിത (സിക് സാഗ് റണ്‍) എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. അബ്ദുല്ല (സ്റ്റാന്റ് അപ്പ്)ൽ രണ്ടാം സ്ഥാനവും (റണ്ണിംഗ് റെയിസ്) ൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
രാംദേവ് , ആരുഷി എന്നിവർ (മീ. ഓട്ടം) ൽ രണ്ടാം സ്ഥാനവും ദക്ഷ (സ്റ്റാന്റ് ജംപ്)ൽ രണ്ടാം സ്ഥാനവും ശ്രിത, ഗുരു ചന്ദ്രിക എന്നിവർ (ക്രിക്കറ്റ് ബാള്‍ ത്രോ) മൂന്നാം സ്ഥാനവും, മുഹ്സിൻ മുഹമ്മദ് (പിക്കിംഗ് ദ ബാള്‍)ൽ മൂന്നാം സ്ഥാനവും നേടി. ക്ലാസ്സ് 1& 2 ഉൾപെടുന്ന ആൺകുട്ടികളുടെ റിലേ മത്സരത്തിൽ ഒന്നാം സ്ഥാനവും നേടി.

Related Articles

Back to top button