IndiaLatest

ഒരു വര്‍ഷം കൊണ്ട് 20,000 കോടിയുടെ നിക്ഷേപം

“Manju”

ലക്‌നൗ : ഒരു വര്‍ഷം കൊണ്ട് ഉത്തര്‍പ്രദേശ് 20,000 കോടിയുടെ നിക്ഷേപലക്ഷ്യം കൈവരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡേറ്റ സെന്റര്‍ നയം നടപ്പിലാക്കി ആദ്യ വര്‍ഷം തന്നെ സംസ്ഥാനം അതിന്റെ ലക്ഷ്യം കൈവരിച്ചിരിക്കുകയാണ്. നിക്ഷേപകരുടെ പണം സംസ്ഥാനത്ത് സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹിരാനന്ദാനി ഗ്രൂപ്പിന്റെ ഡാറ്റാ സെന്റര്‍ ഫെസിലിറ്റിയുടെ ലോഞ്ചിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശ് ഡാറ്റാ സെന്ററുകളുടെ ഹബ്ബായി മാറുകയാണ്. അദാനി, വെബ്വര്‍ക്സ്, സിഫി, എസ്ടിടി, എന്‍ടിടി തുടങ്ങിയ കോര്‍പ്പറേറ്റുകളും തങ്ങളുടെ നിക്ഷേപ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഡാറ്റാ സെന്റര്‍ പോളിസി ആദ്യ വര്‍ഷത്തില്‍ തന്നെ 20,000 കോടി രൂപയുടെ മൊത്തം നിക്ഷേപം നേടിയിട്ടുണ്ട്. ഇന്ത്യന്‍, ആഗോള ഡാറ്റാ സെന്റര്‍ നിക്ഷേപകരില്‍ നിന്ന് തങ്ങള്‍ക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഉത്തര്‍പ്രദേശ് നയം കൊണ്ടുവരുമ്പോള്‍ രാജ്യത്തെ മൊത്തം ഡാറ്റാ സെന്റര്‍ ശേഷി 400 മെഗാവാട്ടായിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഐടി വ്യവസായത്തിന്റെ കേന്ദ്രമായി ഗൗതം ബുദ്ധ നഗര്‍ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും ആഭ്യന്തര, വിദേശ നിക്ഷേപകര്‍ ജില്ലയില്‍ നിക്ഷേപം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൗതം ബുദ്ധ നഗര്‍ യുപി മുഖ്യമന്ത്രിമാര്‍ക്ക് ശപിക്കപ്പെട്ട സ്ഥലമായിരുന്നു. ഒരു യുപി മുഖ്യമന്ത്രിയും ഗൗതം ബുദ്ധ നഗര്‍ സന്ദര്‍ശിക്കരുതെന്ന് വിശ്വസിച്ചിരുന്നു. അഞ്ച് വര്‍ഷം മുമ്പ് ഞാന്‍ ഈ സ്ഥലം സന്ദര്‍ശിക്കാന്‍ തുടങ്ങിയപ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. പ്രതിപക്ഷത്തുള്ള എന്റെ സുഹൃത്തുക്കളും പറഞ്ഞത് നിങ്ങളുടെ കസേര അപകടത്തിലാണ് എന്നാണ്. എന്നാല്‍ കസേര ആരോടൊപ്പവും പോകുന്നില്ലെന്ന് , അങ്ങനെയെങ്കില്‍ അത് ഇന്ന് തന്നെ പോകണമെന്നും താന്‍ അവര്‍ക്ക് മറുപടി നല്‍കി. ഇന്ത്യയെ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിജ്ഞ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ നിരവധി മാഫിയ ഗ്രൂപ്പുകള്‍ സംസ്ഥാനത്ത് അഴിഞ്ഞാടിയിരുന്നു. അപ്പോള്‍ നിക്ഷേപകര്‍ ഇവിടെ നിന്ന് ഓടിപ്പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാഫിയ ഗ്രൂപ്പുകളും ക്രൈം സിന്‍ഡിക്കേറ്റുകളും സംസ്ഥാനത്തില്ല. എല്ലാ നിക്ഷേപക പങ്കാളികളും സംസ്ഥാനത്ത് നടത്തുന്ന നിക്ഷേപം പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും അത് കൂടുതല്‍ വളര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അവരെ സഹായിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

 

Related Articles

Back to top button