IndiaLatest

മധ്യപ്രദേശിലും അരുണാചല്‍ പ്രദേശിലും ഭൂചലനം

“Manju”

അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ നേരിയ ഭൂചലനം. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച് പുലര്‍ച്ചെ നാല് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3.7 രേഖപ്പെടുത്തി. ഭൂകമ്പത്തില്‍ ജീവനാശമോ സ്വത്തുക്കളോ ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, മധ്യപ്രദേശിലെ പച്മറില്‍ പുലര്‍ച്ചെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെ 8.43 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ദിന്‍ഡോരി, ജബല്‍പൂര്‍, മണ്ഡ്ല, അനുപ്പുര്‍ ബാലഘട്ട്, ഉമരിയ എന്നീ ആറ് ജില്ലകളിലാണ് ആളുകള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടത്. ഏകദേശം 50 സെക്കന്റോളം പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button