KeralaLatest

തൂക്കുപാലം റോഡ് ശുചീകരിച്ചു

“Manju”

തൂക്കുപാലം : പുതുവത്സരദിനത്തിൽ വിശുദ്ധിയുടെ സന്ദേശം ഉയർത്തിക്കൊണ്ട് തൂക്കുപാലം ഏരിയയിലെ പ്രവർത്തകർ ആശ്രമം ബ്രാഞ്ച് – തൂക്കുപാലം റോഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. രാവിലെ 9 മണിക്ക് ആരംഭിച്ച ശുചീകരണ യജ്ഞം കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സതി അനിൽകുമാർ ആശംസകൾ അറിയിച്ചു.
ശുചീകരണ കർമ്മങ്ങൾക്ക് സ്വാമി ചന്ദ്രദീപ്തൻ ജ്ഞാനതപസ്വി, സ്വാമി ആത്മചിത്തൻ ജ്ഞാനതപസ്വി, സ്വാമി ശ്രീജിത്ത് ജ്ഞാനതപസ്വി എന്നിവർ നേതൃത്വം നൽകി. ആത്മബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ അമ്പതോളം പേരാണ് ഈ കർമ്മത്തിൽ പങ്കെടുത്തത്.

Related Articles

Back to top button