InternationalLatest

2023ല്‍ ഭൂമിയില്‍ സൗരസുനാമിയുണ്ടാകും;വാങ്കേമായി പ്രവചനം

“Manju”

2023 ആരംഭിക്കുന്നതോടു കൂടി ഭൂമിയെ കാത്തിരിക്കുന്നത് വലിയ അപകടങ്ങളെന്ന് ബാബ വാംഗേ. ബള്‍ഗേരിയക്കാര്‍ തങ്ങളുടെ അവസാനവാക്കായി കാണുന്ന പ്രവാചകനാണ് ബാബ വാംഗേ.

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അടക്കം പ്രവചിച്ചിട്ടുള്ള ബാബ വാംഗേയുടെ യഥാര്‍ത്ഥ പേര് വാംഗേലിയ ഗുഷ്‌തരോവ് എന്നാണ്. പന്ത്രണ്ടാം വയസില്‍ കാഴ്‌ച നഷ്‌ടപ്പെട്ട ബാബ തന്റെ അകക്കണ്ണിലൂടെയാണ് ഭാവി കാര്യങ്ങള്‍ ഗ്രഹിക്കുന്നതെന്നാണ് അനുനായിയകളുടെ വിശ്വാസം.

ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ പതനം, സുനാമി, ബരാക്ക് ഒബാമയുടെ പ്രസിഡന്റ് പദം തുടങ്ങിയവയൊക്കെ വാംഗേ പ്രവചിച്ചിട്ടുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. 2022ല്‍ പ്രവചിക്കപ്പെട്ട ആറ് പ്രവചനങ്ങളില്‍ രണ്ടും സത്യമാവുകയും ചെയ‌്തുവത്രേ.

2023ല്‍ എന്തൊക്കെയാണ് ലോകത്തില്‍ നടക്കുക എന്നത് സംബന്ധിച്ചുള്ള ബാബ വാംഗേയുടെ ചിലപ്രവചനങ്ങള്‍ ഇങ്ങനെയാണ്

ഭൂമിയുടെ ഭ്രമണപഥത്തില്‍ മാറ്റം സംഭവിക്കും എന്നതാണ് ആദ്യത്തെ പ്രവചനം. ഭൂമിയും സൂര്യനുമായുള്ള ദൂരം കുറയുമെന്നും, അതിന്റെ ഫലമായി തീഷ്‌ണമായ സൗര കിരണങ്ങള്‍ പതിച്ച്‌ സോളാര്‍ സുനാമി തന്നെ ഉണ്ടായേക്കുമെന്നും ബാബ പറയുന്നു. ഇനി അതല്ല ഭൂമി അകലുകയാണെങ്കില്‍ ലോകത്തിന്റെ പലയിടങ്ങളിലും ഹിമം മൂടാന്‍ സാദ്ധ്യതയുണ്ടെന്നും പ്രവചനത്തിലുണ്ട്.

സൂര്യനില്‍ നിന്നുള്ള ഉഷ‌്‌ണക്കാറ്റ് തീവ്രമായി ഭൂമിയില്‍ പതിക്കുമത്രേ. അങ്ങനെ സംഭവിച്ചാല്‍ ലക്ഷക്കണക്കിന് നൂക്ളിയര്‍ ബോംബ് വര്‍ഷിക്കുന്നതിന് തുല്യമായ ഫലമായിരിക്കുമെന്നും വാംഗേ പറയുന്നു. ലോകത്തിലെ സകലമാന സാങ്കേതിക വിദ്യകളും തകരാറിലാകും. മനുഷ്യ കുലത്തിന് കറുത്ത ദിനങ്ങളാകും പിന്നീടുണ്ടാവുകയെന്നും പ്രവചനത്തിലുണ്ട്.

പ്രകൃത്യാലുള്ള ജനനത്തിന് പകരം മനുഷ്യ കുഞ്ഞുങ്ങള്‍ ലാബിലായിരിക്കും ജന്മമെടുക്കുക എന്നതാണ് ബാബയുടെ മറ്റൊരു രസകരമായ കണ്ടെത്തല്‍. ലോകം കീഴടക്കുന്ന നേതാക്കന്മാരും അവരുടെ ആജ്ഞാനുവര്‍ത്തികളായ ശാസ്‌ത്ര‌ജ്ഞരുമായിരിക്കും ആര് എവിടെ ജനിക്കണമെന്ന് തീരുമാനിക്കുകയെന്നും വാംഗേ പറയുന്നു.

Related Articles

Back to top button