IndiaLatest

ഇലക്‌ട്രിക് കാറുകള്‍ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക്

“Manju”

ഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്‌ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം ജൂണിലും നിതിന്‍ ഗഡ്കരി സമാനമായ പ്രസ്താവന നടത്തിയിരുന്നു.

ഇലക്‌ട്രിക് കാറുകള്‍ക്ക് മാത്രമല്ല, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും വിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ലഭ്യമായ പെട്രോള്‍ വാഹനങ്ങളുടേതിന് സമാനമായ വില നിലവാരത്തില്‍ ഇവികളും വില്‍പ്പനയ്ക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറക്കുമതിക്ക് പകരം പണത്തിനൊത്ത മൂല്യം ഉറപ്പാക്കുകയും മലിനീകരണ രഹിതമായ പ്രാദേശിക നിര്‍മ്മാണം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നയമെന്ന് അദ്ദേഹം വിശദീകരിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യത്ത് ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. നിലവിലെ സാഹചര്യം തന്നെ ഇതിന് ഉദാഹരണമാണ്,” ഗഡ്കരി പറഞ്ഞു. ഹരിത ഹൈഡ്രജന്‍, വൈദ്യുതി, എഥനോള്‍, മെഥനോള്‍, ബയോ ഡീസല്‍, ജൈവ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി), ജൈവ സമര്‍ദിത പ്രകൃതി വാതകം (സിഎന്‍ജി) തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് പകരം ഉപയോഗിക്കുകയാണ് പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button