KeralaLatestThiruvananthapuram

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിൽ 10 ശതമാനം സംവരണത്തിന് തീരുമാനം

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: ഒരുവിധ സംവരണത്തിനും അർ‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സർ‍ക്കാർ നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർ‍വീസസ് റൂൾസിലെ സംവരണ ചട്ടങ്ങളിൽ‍ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതൽ‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും.

തീരുമാനത്തിൽ സർക്കാരിനെ അഭിനന്ദിച്ച് ജോസ് കെ മാണി രംഗത്ത് വന്നിട്ടുണ്ട്. ദീർഘകാലമായി നിലനിന്നിരുന്ന മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കംനിക്കുന്നവർക്കുള്ള സംവരണം എന്ന ആവശ്യത്തോട് അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും, സംസ്ഥാന സർക്കാരിനും അഭിവാദ്യങ്ങൾ എന്ന് ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button