InternationalLatest

ഈ വര്‍ഷം ഫുര്‍സാന്‍ ദ്വീപിലേക്ക് 3,80,000 പേര്‍ യാത്രചെയ്തു

“Manju”

യാംബു: ജീസാന്‍ ചെങ്കടല്‍തീരത്തുനിന്ന് 42 കിലോമീറ്റര്‍ അകലെ വിനോദസഞ്ചാരികളുടെ ഇഷ്ടദ്വീപായ ഫുര്‍സാനിലേക്കുള്ള സൗജന്യ കപ്പല്‍യാത്ര ആസ്വദിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
യാംബു: ജീസാന്‍ ചെങ്കടല്‍തീരത്തുനിന്ന് 42 കിലോമീറ്റര്‍ അകലെ വിനോദസഞ്ചാരികളുടെ ഇഷ്ടദ്വീപായ ഫുര്‍സാനിലേക്കുള്ള സൗജന്യ കപ്പല്‍യാത്ര ആസ്വദിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടംപിടിച്ചശേഷം ഫുര്‍സാന്‍ ദ്വീപസമൂഹത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുകയും ചെയ്തിട്ടുണ്ട്. ജീസാന്‍ നഗരത്തില്‍നിന്ന് ദ്വീപിലേക്ക്‌ ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ യാത്രചെയ്തത് 3,80,000 പേരാണ്.
വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളാണിത്. ഈ കാലയളവില്‍ 644 കപ്പല്‍ സര്‍വിസുകളാണ് നടന്നത്. 70,000ത്തിലേറെ വാഹനങ്ങള്‍ കപ്പല്‍ വഴി ദ്വീപിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം 21 ശതമാനം വര്‍ധിച്ചു. കപ്പല്‍ വഴി വാഹനങ്ങള്‍ കൊണ്ടുപോകുന്നത് 10 ശതമാനവും വര്‍ധിച്ചു. വശ്യമായ പ്രകൃതിഭംഗികൊണ്ടും മനോഹരമായ കടല്‍ തീരങ്ങളാലും അനുഗൃഹീതമായ ഫുര്‍സാന്‍ ദ്വീപിലേക്കുള്ള കപ്പല്‍യാത്ര പൂര്‍ണമായും സൗജന്യമാണ്.
ദ്വീപ് നിവാസികള്‍ക്ക്‌ നിത്യോപയോഗ സാധനങ്ങളും മറ്റു സാധനസാമഗ്രികളും ജീസാനില്‍നിന്ന് ദ്വീപിലേക്ക് കൊണ്ടുപോകാനുള്ള ആശ്രയം ഈ സൗജന്യ സര്‍വിസാണ്. രണ്ടു കപ്പലുകളാണ് ദിനംപ്രതി സര്‍വിസ് നടത്തുന്നത്. എല്ലാ ദിവസവും രാവിലെ 7.30നും ഉച്ചക്കുശേഷം 3.30നും ജീസാന്‍ തുറമുഖത്തുനിന്ന് ഭീമന്‍ ജലയാനം പുറപ്പെടുന്നു. ഏകദേശം ഒരു മണിക്കൂര്‍കൊണ്ട് ദ്വീപിലെത്തും. കപ്പലിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ പോര്‍ട്ട് അതോറിറ്റി ജീസാന്‍ നഗരത്തില്‍നിന്ന് സൗജന്യ ബസ് സര്‍വിസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്‌താല്‍ യാത്രികരുടെ വാഹനങ്ങളും കപ്പലില്‍ കൂടെ കൊണ്ടുപോകാന്‍ കഴിയും.
കപ്പല്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്ബെങ്കിലും തിരിച്ചറിയല്‍ രേഖ (ഇഖാമ/നാഷനല്‍ ഐഡി/പാസ്‌പോര്‍ട്ട്) സമര്‍പ്പിച്ച്‌ പോര്‍ട്ട് കൗണ്ടറില്‍നിന്നോ ഓണ്‍ലൈന്‍ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. അവധിക്കാലത്തും ടൂറിസം സീസണിലും യാത്രചെയ്യാന്‍ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവരും. ഒരു ദിവസത്തെ കപ്പല്‍യാത്രക്കാരുടെയും വാഹനം കൊണ്ടുപോകാനുള്ളതിന്റെയും ബുക്കിങ് പൂര്‍ത്തിയായാല്‍ അടുത്ത ദിവസത്തേക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
പവിഴപ്പുറ്റുകളാല്‍ സമ്ബന്നമാണ് ഇവിടം. 84ലധികം ദ്വീപുകളുടെ കൂട്ടമാണ് ഇത്. ഇതില്‍ ഏറ്റവും വലിയ ദ്വീപിന്റെ പേരാണ് ഫുര്‍സാന്‍. ഏതാണ്ട് 70 കിലോമീറ്റര്‍ നീളവും 30 കിലോമീറ്റര്‍ വീതിയും ഈ ദ്വീപിനുണ്ട്. 5408 ചതുരശ്ര കിലോമീറ്ററാണ് ഏകദേശ വിസ്തീര്‍ണം. 20ഓളം ആളുകള്‍ ദ്വീപില്‍ വസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related Articles

Back to top button