IndiaLatest

സ്കൂളുകളില്‍ 10 മിനിറ്റ് യോഗ നിര്‍ബന്ധം

“Manju”

ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും യോഗാഭ്യാസം നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. പുതിയ നിര്‍ദേശമനുസരിച്ച്‌ എല്ലാ പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളും ദിവസവും 10 മിനിറ്റ് യോഗ അഭ്യസിപ്പിക്കണം. വിദ്യാര്‍ത്ഥികളുടെ മനോവീര്യവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനുമാണ് പുതിയ തീരുമാനം.

കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷാണ് ഇക്കാര്യം വ്യക്തമാക്കിയത് . പോസിറ്റീവ് വീക്ഷണം, സത് സ്വഭാവം, മികച്ച പൗരത്വം എന്നിവ വികസിപ്പിക്കുന്നതില്‍ യോഗ പ്രധാന പങ്കുവഹിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചില സ്കൂളുകള്‍ ഇതിനോടകം യോഗ അഭ്യാസം നടപ്പാക്കുന്നുണ്ട്.

കന്നഡ താരം പുനീത് രാജ്കുമാറിന്റെ ജീവിതകഥ സംസ്ഥാന ബോര്‍ഡിന്റെ സ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു . ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകും. ചുരുങ്ങിയ ജീവിതത്തിനിടയില്‍ നിരവധി സേവനങ്ങളാണ് അദ്ദേഹം ചെയ്തത്. നിരവധി മഹത്തായ കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട് ബസവരാജ് ബൊമ്മൈ പറഞ്ഞു.

Related Articles

Back to top button