KeralaLatest

ശാന്തിഗിരി ഗുരുകാന്തി കലാമത്സരങ്ങള്‍ ‘എന്റെ കേരളം’

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ഗുരുകാന്തിയുടെ ആഭിമുഖ്യത്തില്‍ എന്റെ കുരുന്നുകള്‍ക്ക് എന്റെ കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി 2022 നവംബര്‍ 5, രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണിവരെ കേരളത്തിനകത്തുള്ള എല്ലാ സ്ഥലങ്ങളിലെയും ഗുരുകാന്തി കുട്ടികളെ ഉള്‍പ്പെടുത്തി കഥാരചന, കവിതാ രചന, പ്രസംഗ മത്സരങ്ങള്‍, പ്രശ്നോത്തരി മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നു. കഥാരചന, കവിതാ രചന, പ്രസംഗ മത്സരങ്ങള്‍ എന്നിവ രാവിലെ 10 മണി മുതല്‍ 12 മണിവരെയും, പ്രശ്നോത്തരി മത്സരങ്ങള്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ വൈകുന്നരം 5 മണിവരെയും ആയിരിക്കും സംഘടിപ്പിക്കുന്നത്. കേന്ദ്രാശ്രമത്തില്‍ റിസര്‍ച്ച്സോണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് രാവിലെ 10 മണിമുതല്‍ കലാമത്സരങ്ങള്‍ നടക്കും.

Related Articles

Back to top button