KannurKeralaLatestMalappuramThiruvananthapuramThrissur

‘ജീവന്റെ  വില കരുതലായി വേണം ബലിപെരുന്നാൾ ആഘോഷിക്കാൻ ‘ – പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ.

“Manju”

ഷൈലേഷ്കുമാർ.കൻമനം

മലപ്പുറം: വിശ്വാസികൾ ജീവന്റെ വില മനസ്സിലാക്കി കോവിഡ് തീർത്ത പ്രതിസന്ധികളെ മറികടക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ഇസ്ലാം മത വിശ്വാസികൾക്ക് വലിയ പെരുന്നാൾ ആശംസകൾ നേർന്ന അദ്ദേഹം, ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സന്ദേശം മുറുകെ പിടിച്ച് പ്രാർത്ഥനകളിലൂടെ ശക്തിയാർജ്ജിച്ച് കൊറോണക്കാലത്തെ നേരിടണമെന്നും ആഹ്വാനം ചെയ്തു. ചെറിയപെരുന്നാളിനേക്കാൾ വലിയ ബുദ്ധിമുട്ടിലൂടെയാണ് നാട് കടന്നു പോകുന്നത്. ബലികർമ്മങ്ങൾ നടത്തുമ്പോഴും, കൂട്ടുകുടുംബങ്ങൾ ഒന്നിക്കുമ്പോഴും വളരെ ശ്രദ്ധ വേണം. ജീവന്റെ വിലയാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ കരുതലായി വേണ്ടത്. ഈ മഹാമാരിയുടെ പിടിയിൽ നിന്ന് ലോകം വേഗം മോചനം പ്രാപിക്കട്ടെ എന്ന് ഹൈദരലി ശിഹാബ് തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles

Back to top button