IndiaLatest

നവംബര്‍ 7 ന് ശാന്തിഗിരി ആശ്രമം പ്രാര്‍ത്ഥനാലയങ്ങള്‍ക്ക് അഞ്ചിടത്ത് തിരിതെളിയും

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമത്തിന്റെ അഞ്ച് ബ്രാഞ്ചുകളില്‍ നവംബര്‍ 7 ന് പ്രാര്‍ത്ഥനാലയത്തിന് തിരിതെളിയും. കേരളത്തില്‍ ആലപ്പുഴ, കോന്നി, വടകര എന്നിവിടങ്ങളിലും പുറത്ത് കര്‍ണ്ണാടകത്തിലെ മൈസൂര്‍, രാജസ്ഥാനിലെ ദേവഗഡ് എന്നിവിടങ്ങളലുമാണ് പ്രാര്‍ത്ഥനാലയങ്ങള്‍ ആരംഭിക്കുന്നത്.

പ്രാര്‍ത്ഥനാലയം, ദേവഗഡ്, രാജസ്ഥാൻ
ആലപ്പുഴ ചമ്പകച്ചുവട് തിരിതെളിയുന്ന പ്രാര്‍ത്ഥനാലയം

മൈസൂര്‍ പ്രാര്‍ത്ഥനാലയത്തിന് സ്വാമി വിശ്വബോധ ജ്ഞാനതപസ്വിയും, പത്തനംതിട്ട ജില്ലയിലെ കോന്നി ബ്രാഞ്ചിലെ പ്രാര്‍ത്ഥനാലയത്തിന് സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വിയും, ആലപ്പുഴയിലെ തമ്പകച്ചുവട്ടില്‍ ആരഭിക്കുന്ന പ്രാര്‍ത്ഥനാലയത്തിന് സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വിയും, വടകര ബ്രാഞ്ചില്‍ ആരംഭിക്കുന്ന പ്രാര്‍ത്ഥനാലയത്തിന് സ്വാമി അര്‍ചിത് ജ്ഞാനതപസ്വിയും, രാജസ്ഥാനിലുള്ള ദേവഗഡ് ബ്രാഞ്ചില്‍ ആരഭിക്കുന്ന പ്രാര്‍ത്ഥനാലയത്തിന് സ്വാമി നിത്യചൈതന്യൻ ജ്ഞാനതപസ്വിയുമാണ് പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ച് തിരിതെളിയ്ക്കുക.

കോന്നിയില്‍ തിരിതെളിയുന്ന നവീകരിച്ച പ്രാര്‍ത്ഥനാലയം

രാവിലെ 9.00 മണിക്കാണ് അഞ്ചിടത്തും തിരിതെളിയുക. രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെയായിരിക്കും ചടങ്ങുകള്‍ നടക്കുക. തുടര്‍ന്നുള്ള പ്രാര്‍ത്ഥനാ സങ്കല്പങ്ങള്‍ വൈകിട്ട് 6 വരെ തുടരും.  ആലപ്പുഴയില്‍ പ്രാര്‍ത്ഥനാലയം തിരിതെളിയിക്കലിനോടനുബന്ധിച്ച് വിശിഷ്ട വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു സമ്മേളനം നടക്കും. ‍
ഡിസംബര്‍ 7 ന് ഹരിപ്പാട് ആശ്രമം പ്രാര്‍ത്ഥനാലയത്തിന് തിരിതെളിയും.

പ്രാര്‍ത്ഥനാലയം മൈസൂര്‍
പാര്‍ത്ഥനാലയം വടകര

Related Articles

Check Also
Close
Back to top button