InternationalLatest

ആ ചരിത്ര നിമിഷം പുനഃസൃഷ്ടിച്ച്‌ പ്രവാസി മലയാളി

“Manju”

ദുബായ്: ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന് ആദരം അര്‍പ്പിച്ച്‌ 1963ലെ ഐക്കോണിക്ക് ചിത്രം പുനഃസൃഷ്ടിച്ചു. പ്രവാസി മലയാളിയായ അജ്മല്‍ പൊയക്കര മഹമൂദാണ് ദുബായില്‍ ചിത്രം പുനഃസൃഷ്ടിച്ചത്1963ല്‍ ഇന്ത്യയിലെ ആദ്യ റോക്കറ്റ് കേരളത്തിലെ തുമ്പയില്‍ നിന്നാണ് വിക്ഷേപിച്ചത്. അവിടത്തേയ്ക്ക് വിക്ഷേപണത്തിനായി റോക്കറ്റിന്റെ ഒരു ഭാഗം സെെക്കിളില്‍ വച്ച്‌ കൊണ്ട് പോകുന്ന ചിത്രം പ്രശസ്തമാണ്. ഈ സംഭവമാണ് അജ്മല്‍ പുനഃസൃഷ്ടിച്ചത്. അതിനായി വെള്ള ഷര്‍ട്ടും ചാരനിറത്തിലുള്ള പാന്റും ധരിച്ച അജ്മല്‍ തന്റെ സെെക്കിളിന്റെ പുറകില്‍ ഒരു കോണ്‍ പോലുള്ള വസ്തുവും വച്ച്‌ ദുബായ് റെെഡില്‍ പങ്കെടുത്തു. ഇത് ഈ വര്‍ഷത്തെ റെെഡില്‍ ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ഞാന്‍ ഒരു മലയാളിയാണെന്നും എന്റെ നാടിനും അവിടുത്തെ ജനങ്ങള്‍ക്കും ആദരം അര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. 1963 നവംബറിലാണ് തുമ്പയില്‍ നിന്ന് റോക്കറ്റ് വിക്ഷേപിച്ചത്. ദെെനംദിന പ്രവര്‍ത്തനങ്ങള്‍ക്കും റോക്കറ്റ് വിക്ഷേപണം പോലെയുള്ള ചരിത്രത്തെ മാറ്റി മാറിക്കുന്ന സംഭവങ്ങളിലും മുന്‍കാലങ്ങളില്‍ സെെക്കിള്‍ വഹിച്ച പങ്ക് എടുത്ത് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുയെന്നുംഅജ്മല്‍ പറ‌ഞ്ഞു. ദുബായില്‍ ജോലി ചെയ്യുന്ന 31 കാരനായ അജ്മല്‍ എല്ലാ വര്‍ഷവും ഓരോ തീമിലാണ് ദുബായ് റെെഡില്‍ പങ്കെടുക്കുന്നത്.

ദുബായ് റെെഡ്: ജനങ്ങളുടെ വ്യായാമ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി ദുബായ് കിരീടാവകാശി ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുബായി ഫിറ്റ്നെസ് ചാലഞ്ചിന്റെ ഭാഗമായാണ് ദുബായി റെെഡ് നടത്തുന്നത്. ഷെയ്ഖ് സായിദ് റോഡിലുടെ ആയിരക്കണക്കിന് സെെക്കിളുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. പലരും കുടുംബത്തോടൊപ്പമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

 

 

Related Articles

Back to top button