KeralaLatest

തീരുവകൂട്ടി പെട്രോളിനും ഡീസലിനും വിലകൂടില്ല

“Manju”

സിന്ധുമോള്‍ ആര്‍

ദില്ലി :പെട്രോളിനും ഡീസലിനും റോഡ് സെസ്, എക്സൈൻ തീരുവകളിൽ വലിയ വർധനവ് വരുത്തി കേന്ദ്ര സർക്കാർ. റോഡ് ആൻഡ് ഇഫ്രാ സെസ് വിഭാഗത്തിൽ എട്ട് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്.

നികുതി വർധിപ്പിച്ചെങ്കിലും നിലവിൽ വിൽപ്പന വിലയിൽ മാറ്റം ഉണ്ടാകില്ല. എക്സൈസ് തീരുവയിൽ പെട്രോളിന് 2 രൂപയും ഡീസലിന് അഞ്ച് രൂപയും വർധിപ്പിച്ചു. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും, ഡീസലിന് 13 രൂപയുടെയും വർധനയാണ് ഉണ്ടായിരിയ്ക്കുന്നത്.

ഉയർത്തിയ വില പ്രാബല്യത്തിൽ വരുന്നതോടെ 1.6 ലക്ഷം കൊടിയുടെ അധിക വരുമാനമാണ് കേന്ദ്ര സർക്കാർ ലക്ഷ്യം‌വയ്ക്കുന്നത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുമ്പോൾ ഇത് രണ്ടാം തവണയാണ് കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിയ്ക്കുന്നത്. ഉയർത്തിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ഒരു ലിറ്റർ പെട്രോളിന് കൊടുക്കുന്ന തുകയിൽ 32.98 രൂപയും, ഡീസലിന് കൊടുക്കുന്ന തുകയിൽ 31.83 രൂപയും നികുതിയാകും.

Related Articles

Back to top button