IndiaKeralaLatestThiruvananthapuram

ശബരിമല തീര്‍ത്ഥാടനം; അന്തിമ തീരുമാനം ഭക്തജനസംഘടനകളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം

“Manju”

സിന്ധുമോൾ. ആർ

പന്തളം:കോവിഡ് മഹാമാരിയുടെ ഭീതിദമായ വ്യാപനം സംസ്ഥാനത്തില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച്‌ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കുന്നത് ഭക്തജനസംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രമേ പാടുള്ളൂ എന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം.

2020-2021 മണ്ഡല-മകരവിളക്ക് ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച്‌ കേരള സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി മുന്നോട്ടുവെച്ചിട്ടുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് വിശ്വാസി സമൂഹം, അയ്യപ്പ ഭക്തജനസംഘടനകള്‍, ഗുരുസ്വാമിമാര്‍, ആചാര്യശ്രഷ്ഠര്‍, തന്ത്രിമുഖ്യര്‍, തുടങ്ങി ശബരിമലയുമായി ആചാരാനുഷ്ഠാനപരമായും വിശ്വാസപരമായും ബന്ധപ്പെട്ടവരുമായി ഗൗരവമായ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ പാടുള്ളൂ എന്ന് പന്തളത്തു കൊട്ടാരം നിര്‍വ്വാഹക സംഘം ഫേസ്ബുക്ക് കുറുപ്പിലൂടെ വ്യക്തമാക്കി.

Related Articles

Back to top button