LatestThiruvananthapuram

അഗസ്ത്യാര്‍കൂടം വനയാത്ര; വിശദീകരണം തേടി വനം വകുപ്പ്

“Manju”

തിരുവനന്തപുരം: വനം വകുപ്പ് സര്‍ക്കാര്‍ അനുമതിയില്ലാതെ നടപടിയെടുത്ത വനം കണ്‍സര്‍വേറ്ററോട് വിശദീകരണം തേടി. ചീഫ് വൈല്‍ഡ് വാര്‍ഡന്റെ അഗസ്ത്യാര്‍കൂടത്തിലേക്കുള്ള സന്ദര്‍ശന ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള കത്ത് സര്‍ക്കാര്‍ പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷനായി വനം കണ്‍സര്‍വേറ്റര്‍ വാര്‍ത്താ കുറിപ്പിറക്കിയത്. 35 ലക്ഷം നഷ്ടം കഴിഞ്ഞ പ്രാവശ്യം സന്ദര്‍ശകര്‍ കുറവായതിനാല്‍ വന്നുവെന്നായിരുന്നു ബെന്നിച്ചന്‍ തോമസിന്റെ കത്ത്.

വനം സെക്രട്ടറിയുടെ ശുപാര്‍ശ 1600 രൂപയായി സന്ദര്‍ശക ഫീസ് വര്‍ദ്ധിപ്പിക്കാനായിരുന്നു കത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഈ ശുപാര്‍ശ അംഗീകരിക്കും മുന്‍പ് ഓണ്‍ ലൈന്‍ രജിസ്ട്രേഷന്‍
1331 രൂപയ്ക്ക് ആരംഭിക്കുമെന്ന് വനം കണ്‍സര്‍വേറ്റര്‍ വാര്‍ത്താ കുറിപ്പിറക്കിയതാണ് വകുപ്പ് മേധാവിയെ ചൊടിപ്പിച്ചത്. കണ്‍സര്‍വേറ്റര്‍ ഒരു ദിവസം യാത്രക്കാരുടെ എണ്ണം 100 ആയി നിജപ്പെടുത്തുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഒരു കാര്യവും അറിഞ്ഞിരുന്നില്ലെന്ന് വനം വകുപ്പ് പറയുന്നു.

Related Articles

Back to top button