LatestThiruvananthapuram

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രാനുമതി നിര്‍ബന്ധം

“Manju”

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് ശക്‌തമാക്കി മുഖ്യമന്ത്രി. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിളപ്പില്‍ശാലയില്‍ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

എന്നാല്‍, ഇവിടെ ബിജെപി സമരം ചെയ്യുമ്പോള്‍ കേന്ദ്രം അനുമതി നല്‍കാന്‍ മടിച്ചു നില്‍ക്കുകയാണ്. പ്രതിപക്ഷം അവരുടെ ഉദ്ദേശം എന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര അനുമതി നിര്‍ബന്ധമാണ്. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനം. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂ. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button