KeralaLatest

ശിശുദിനം ആഘോഷിച്ചു

“Manju”

വൈക്കം : ശാന്തിഗിരി ആശ്രമം വൈക്കം ഏരിയയിൽ ആശ്രമം ബ്രാഞ്ചിന്റെ സഹകരണത്തോടെ ഇരുമ്പുഴിക്കര അംഗണവാടിയിൽ ശിശുദിനം ആഘോഷിച്ചു. ഉദയനാപുരം പഞ്ചായത്തിലെ ഇരുമ്പൂഴിക്കര കളമ്പാട്ട് 93 –ാം നമ്പര്‍ അങ്കണവാടിയിലാണ് ശിശുദിനം ആഘോഷിച്ചത്. ശിശുദിനത്തോട് അനുബന്ധിച്ച് ശാന്തിഗിരി ആശ്രമം വൈക്കം ബ്രാഞ്ച് ഇന്‍ചാര്‍ജ് ആദരണീയ സ്വാമി ജയപ്രിയൻ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ അംഗനവാടിയിലെ കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. നാളെയുടെ പ്രതീക്ഷകളായ കുരുന്നുകള്‍ മൂല്യബോധത്തിന്റെ നിറം പകരുന്നവരും, ദേശസ്നേഹത്താല്‍ സമര്‍പ്പിതരാകുന്നവരുമാകത്തക്കവിധം വളർന്നു വരണം എന്ന് സ്വാമി ജയപ്രിയൻ ജ്ഞാനതപസ്വി ആശംസിച്ചു.

13ആം വാർഡ് മെമ്പർ സജീവൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ശാന്തിഗിരി ആശ്രമം വൈക്കം ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി ജോയ്, ചേർത്തല ഏരിയ അസിസ്റ്റന്റെ ജനറല്‍ മാനേജര്‍ വിജയൻ മാച്ചേരിൽ , വൈക്കം വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയർ കൺവീനർ നന്ദുലാൽ, കോർഡിനേറ്റർമാരായ റെജി, രവീന്ദ്രനാഥ ടാഗോർ, ജയകുമാർ, ശ്രീജിത്ത്‌, ശിവനാമ്മ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button