InternationalLatest

ശ്രീലങ്കന്‍ പ്രധാനമന്ത്രിക്ക് ധന മന്ത്രാലയത്തിന്റെ അധിക ചുമതല

“Manju”

കൊളംബോ: ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെക്ക് ധനകാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയതായി പ്രസിഡന്‍റ് അറിയിച്ചു. ധനകാര്യ വകുപ്പ് പ്രസിഡണ്ടിന്റെ പാര്‍ട്ടിക്ക് നല്‍കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. അതേസമയം രാജ്യം നേരിടുന്ന സാമ്പത്തികാരക്ഷിതാവസ്ഥയില്‍ നിന്ന് കര കയറാന്‍ ധനകാര്യ വകുപ്പ് തനിക്ക് നല്‍കണമെന്ന് വിക്രമസിംഗെയും നിര്‍ബന്ധം പിടിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുതിയ പ്രധാനമന്ത്രിക്ക് തന്നെ ധനകാര്യവകുപ്പ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ധനകാര്യ മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കിയതോടെ രാജ്യത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച സഖ്യകക്ഷികളുടെ തര്‍ക്കത്തിന് വിരാമമായി. മഹീന്ദ രാജപക്സയുടെ രാജിയെത്തുടര്‍ന്ന് രണ്ടാഴ്ചക്ക് ശേഷമാണ് വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

Related Articles

Back to top button