KeralaLatestThiruvananthapuram

കോട്ടയം ജില്ലയില്‍ 332 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

“Manju”

സിന്ധുമോൾ. ആർ

കോട്ടയം: ജില്ലയില്‍ 332 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 331 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യപ്രവര്‍ത്തകയും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാളും രോഗബാധിതനായി. പുതുതായി 3,860 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 179 പുരുഷന്‍മാരും 117 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 191 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 6,937 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 19,859 പേര്‍ കൊവിഡ് ബാധിതരായി. 12,888 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17,877 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്

Related Articles

Back to top button