IndiaLatest

ദേശീയ പുരസ്ക്കാരം നേടി കെ എസ്‌ആര്‍ടിസി

“Manju”

വിമര്‍ശനങ്ങള്‍ക്കിടെ ദേശീയ പുരസ്ക്കാര നേട്ടത്തിനര്‍ഹമായിരിക്കുകയാണ് കെ എസ്‌ആര്‍ടിസി. തലസ്ഥാനത്തെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിനും സംസ്ഥാനത്തെ ഗ്രാമവണ്ടി പദ്ധതിക്കുമാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നാല് അംഗീകാരങ്ങള്‍ ലഭിച്ചത്.
ഗ്രാമവണ്ടിയില്‍ മികച്ച പൊതുജന പങ്കാളിത്തത്തിനുള്ള പുരസ്കാരം, നഗര ഗതാഗത കോണ്‍ഫറന്‍സില്‍ മികവിനുള്ള പുരസ്കാരം, മികച്ച ആസൂത്രണത്തോടെയുള്ള നഗരങ്ങളിലെ പൊതുഗതാഗതം, പൊതുഗതാഗത സംവിധാനത്തിനുള്ള പ്രത്യേക പുരസ്കാരം എന്നിവയാണ് കെ എസ്‌ആര്‍ടി സിക്ക് ലഭിച്ചത്. ജീവനക്കാരുടെ ആത്മാര്‍ഥമായ സേവനമാണ് പുരസ്കാരത്തിനു പിന്നിലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു.
പുരസ്ക്കാരങ്ങള്‍ തിരുവനന്തപുരം കെ എസ്‌ആര്‍ടിസി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ കെ എസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകറിന് കൈമാറി. ചടങ്ങില്‍ മികച്ച സേവനം നടത്തിയ ജീവനക്കാരെ ആദരിച്ചു. മന്ത്രിമാരായ ജി ആര്‍ അനില്‍, ആന്റണി രാജു, കെ എസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button