InternationalLatest

എയര്‍ ഇന്ത്യ 12.15 കോടി ഡോളര്‍ റീഫണ്ട് നല്‍കണം

“Manju”

വാഷിങ്ടണ്‍: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 12.15 കോടി ഡോളര്‍ (989.38 കോടി രൂപ) റീഫണ്ട് ആയി നല്‍കാന്‍ യുഎസ് ഗതാഗത വകുപ്പ് ഉത്തരവിട്ടു. ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് റീഫണ്ട് തുക കുടിശ്ശികയും കാലാവധിക്കുള്ളില്‍ മടക്കി നല്‍കാത്തതിന് പിഴയും ചേര്‍ത്താണ് ഇത്രയും തുക എയര്‍ ഇന്ത്യ നല്‍കേണ്ടത്‌.

കോവിഡ് മഹാമാരിയുടെ സമയത്ത് വിമാന യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്നാണ് യുഎസ് അധികൃതര്‍ ഇടപെട്ടത്. റീഫണ്ട് നല്‍കാന്‍ വൈകിയതിന് 14 ലക്ഷം ഡോളര്‍ (11.40 കോടി രൂപ) പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

എയര്‍ ഇന്ത്യ ഉള്‍പ്പെടെ ആറ് വിമാനക്കമ്പനികള്‍ക്കെതിരെയാണ് നടപടി. ഗതാഗത വകുപ്പിന്റെ ഉത്തരവ് പ്രകാരം, ഈ കമ്പനികളെല്ലാം ചേര്‍ന്ന് മൊത്തം 60 കോടി ഡോളര്‍ റീഫണ്ടായി നല്‍കണം. ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് മുമ്പുള്ള കേസുകളിലാണ് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പണം തിരികെ നല്‍കാത്തതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന് ലഭിച്ച 1,900 കേസുകളില്‍ പകുതിയിലേറെ പരാതിക്കാര്‍ക്ക് പണം തിരികെ നല്‍കാന്‍ എയര്‍ ഇന്ത്യ 100 ദിവസത്തിലേറെ സമയമെടുത്തു.

Related Articles

Back to top button