InternationalLatest

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ട്രംപ്

“Manju”

2024 യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖാപിച്ച് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കാൻ ട്രംപ് നാമനിർദേശം നൽകി. അമേരിക്കയെ മഹത്തരമാക്കുകയാണ് ലക്ഷ്യമെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്റെ പ്രാഥമിക നടപടികൾക്കും ട്രംപിന്റെ പ്രചാരണ വിഭാഗം തുടക്കമിട്ടു. ഫ്ലോറിഡയിൽ ഒരു പരിപാടിയിലാണ് പ്രസംഗമധ്യേ ട്രംപ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

‘‘അമേരിക്കയുടെ തിരിച്ചുവരവ് ഇവിടെ ആരംഭിക്കുന്നു. അമേരിക്കയെ കൂടുതൽ ഉത്കൃഷ്ടവും മഹത്തരവുമാക്കാൻ, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി സ്ഥാനാർഥിയാകുന്ന വിവരം ഇന്ന് ഞാനിവിടെ പ്രഖ്യാപിക്കുന്നു’ – ഫ്ലോറിഡയിലെ പരിപാടിയിൽ ട്രംപ് പറഞ്ഞു.

 

Related Articles

Back to top button