KeralaLatest

ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ പുതിയ പി.ടി.എ ഭാരവാഹികൾ

“Manju”

പോത്തൻകോട്: ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ അധ്യാപക -രക്ഷകർത്തൃ സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 19/11/2022 ശനിയാഴ്ച രാവിലെ 11 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി.ടി.എ പ്രസിഡന്റായി പി.സന്തോഷ് കുമാറിനെയും വൈസ് പ്രസിഡന്റായി ഹൻസ് രാജ്. ജി. ആർ നെയും രക്ഷിതാക്കളിൽ നിന്നും തെരഞ്ഞെടുത്തു. പി.ടി.എ സെക്രട്ടറിയായി പ്രൊഫ. ഡോ.ജെ.നിനപ്രിയ, ജോയിന്റ് സെക്രട്ടറിയായി ഡോ.ശിവവെങ്കിടേഷ്. എൽ, ട്രഷററായി സിന്ധു. ബി.പി, എക്സിക്യൂട്ടീവ് അംഗങ്ങളായി പ്രൊഫ. ഡോ. കെ.വി. കൃഷ്ണവേണി, ഡോ. കെ. നമശിവായം എന്നിവരും ചുമതല വഹിക്കും. കേരള ആരോഗ്യസർവകലാശാലയുടെ നിബന്ധനകൾക്കനുസരിച്ച് രൂപീകൃതമായ പി.ടി.എ യിൽ വിവിധ ബാച്ചുകളെ പ്രതിനിധീകരിച്ച് ഡോ. മീനാക്ഷി.പി, റാണി. പി, ആർ. വീരയ്യ, എം.സബിത, അർച്ചന .ബി. രാജ്, അണ്ണാമലൈ. എസ് എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു. കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് പ്രൊഫ. ഡോ.പി. ഹരിഹരനാണ് സമിതിയുടെ പേട്രൺ. കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഷീജ.എൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷിബു. ബി എന്നിവർ എക്സ്-ഒഫിഷ്യോ അംഗങ്ങളാകും. എല്ലാ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയും അധ്യാപകരെയും പങ്കെടുപ്പിച്ച് കൊണ്ട് 2022ഡിസംബർ 23 ന് അടുത്ത മീറ്റിംഗ് നടക്കുമെന്ന് കോളേജ് കൺവീനർ മഹേഷ്. എം അറിയിച്ചു.

 

Related Articles

Back to top button