‘ഈ നാട് ഇങ്ങനെ’ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് വി കെ പ്രശാന്ത് എം എല്‍ എ
തിരുവനന്തപുരം :ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും അവരുടെ കൂട്ടിരിപ്പുകാര്‍ക്കും ഡി വൈ എഫ് ഐ പൊതിച്ചോര്‍ വിതരണം ചെയ്യാറുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജിലേക്ക് പൊതിച്ചോറ് ശേഖരിക്കാന്‍ പോയപ്പോള്‍ കണ്ട ഒരു കത്ത് ശ്യാമ വി എസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. “പൊതിച്ചോര്‍ എടുക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയില്‍ പോകുന്നതുകൊണ്ടാണ് “എന്നാണ് കത്തില്‍ പറയുന്നത്. ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ് വട്ടിയൂര്‍ക്കാവ് എം എല്‍ എ വി കെ പ്രശാന്ത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്ന് ഹൃദയപൂര്‍വ്വം മെഡിക്കല്‍ കോളേജില്‍ പൊതിച്ചോര്‍ വിതണം ചെയ്യേണ്ടത് ഡി വൈ എഫ് ഐ ഊരൂട്ടമ്ബലം മേഖല കമ്മിറ്റിയായിരുന്നു. പിരിയാക്കോട് യൂണിറ്റിലെ സഖാക്കള്‍ മടത്തുവിള പ്രദേശത്ത് പൊതിച്ചോര്‍ ശേഖരിക്കാന്‍ പോയപ്പോള്‍ പൊതിച്ചോര്‍ തരാമെന്ന് പറഞ്ഞിരുന്ന വീട് പൂട്ടിക്കിടക്കുന്നു ഗേറ്റില്‍ ഒരു കുറിപ്പ് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പായിരുന്നു അത്.
“പൊതിച്ചോര്‍ എടുക്കാന്‍ വരുന്നവരുടെ ശ്രദ്ധയ്ക്ക് പൊതിച്ചോര്‍ തയ്യാറാക്കി സിറ്റ് ഔട്ടില്‍ വച്ചിറ്റുണ്ട്. ദയവായി എടുത്തു കൊണ്ട് പോവുക ആശുപത്രിയില്‍ പോകുന്നതുകൊണ്ടാണ് ”
ഈ നാട് ഇങ്ങനെയാണ് ആശുപത്രിയില്‍ പോകുമ്ബോഴും എന്തൊക്കെ അത്യാവശ്യങ്ങള്‍ ഉണ്ടെങ്കിലും മുടങ്ങാതെ വയറെരിയുന്നോരുടെ മിഴി നിറയായിതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഭക്ഷണ പൊതികള്‍ നല്കുന്ന നാടാണ്…
ഹൃദയാഭിവാദ്യങ്ങള്‍