InternationalLatest

ജഡ്​ജിയടക്കം നിരവധി പേര്‍ അഴിമതി കേസില്‍ പിടിയില്‍

“Manju”

ജിദ്ദ: അഴിമതിക്കെതിരെ ശക്തവും കര്‍ശനവുമായ പോരാട്ടം തുടര്‍ന്ന്​ സൗദി ഭരണകൂടം. സാമ്ബത്തിക ക്ര​മക്കേടും അഴിമതിയും കൈക്കൂലിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട നിരവധി​ പേര്‍ പിടിയിലായി. മുന്‍ ജഡ്​ജിയും നിരവധി സര്‍ക്കാര്‍​ ഉദ്യോഗസ്ഥരും സര്‍വിസില്‍നിന്ന്​ വിരമിച്ചവരും വിദേശികളും പിടിയിലായവരിലുള്‍പ്പെടും. ആരോഗ്യ മന്ത്രാലയത്തിലെ 24 ജീവനക്കാര്‍, കാലാവസ്ഥ വകുപ്പിലെ 15 ജീവനക്കാര്‍, മുനിസിപ്പല്‍ ​ഗ്രാമകാര്യാലയത്തിലെ 14 ജീവനക്കാര്‍, സര്‍വകലാശാലയിലെ രണ്ട്​ ഫാക്കല്‍റ്റി അംഗങ്ങള്‍, മെഡിക്കല്‍ മാലിന്യ സംസ്​കരണ കമ്ബനിയിലെ 16 ജീവനക്കാര്‍ എന്നിവര്‍ ദശലക്ഷക്കണത്തിന്​ റിയാലി​െന്‍റ തട്ടിപ്പില്‍ പങ്കാളികളെന്ന നിലയിലായത്​ പിടിയിലായത്​. യാത്രാ ടിക്കറ്റുകള്‍, ഹോട്ടല്‍ റിസര്‍വേഷനുകള്‍, വ്യക്തിഗത ഉപയോഗത്തിന്​ കാറുകള്‍ എന്നിവ കൈക്കൂലിയായി കൈപ്പറ്റി, സ്വന്തം ബന്ധുക്കളെ ചട്ടം ലംഘിച്ച്‌​ കമ്ബനികളില്‍ നിയമിച്ചു തുടങ്ങിയവയാണ്​ ഇവര്‍ക്കെതിരായ കേസുകള്‍. മുന്‍ ജഡ്​ജി തന്റെ സേവനകാലത്ത്​ വിധി പുറപ്പെടുവിച്ചതിന്​ ഉപഹാരമായി ആഡംബര വാഹനം കൈപ്പറ്റിയ കേസിലാണ് നടപടി നേരിടുന്നത്​​. ഒരു പ്രതിയെ രക്ഷപ്പെടുത്താന്‍ ഇയാള്‍ അവിഹിതമായി ഇടപെട്ടു എന്ന കേസുമുണ്ട്​.ഈ പ്രതിക്കെതിരായ മൂന്ന്​ കോടതി വിധികള്‍ ഈ ജഡ്​ജി റദ്ദാക്കുകയും പ്രതിക്ക്​ ജയില്‍മോചിതനാകാന്‍ സൗകര്യമൊരുക്കുകയും ചെയ്​തു.

Related Articles

Back to top button