IndiaLatest

സുപ്രധാന നിരീക്ഷണവുമായി; കോടതി

“Manju”

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രിംകോടതി. വികസനം പ്രധാനപ്പെട്ടതാണ് എന്നതുപോലെ പ്രകൃതി സംരക്ഷണവും പരിപാലനവും മുഖ്യമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.പ്രകൃതിയെ സംരക്ഷിക്കുകയെന്നാല്‍ വികസനം ഉപേക്ഷിക്കുകയെന്നല്ല അര്‍ത്ഥം. പ്രകൃതി സംരക്ഷണ വിഷയം ഉയര്‍ത്തിയാലുടന്‍ വികസന പ്രവര്‍ത്തനം തടയാനാകില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചു.

ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്ററില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കി കൊണ്ടുള്ള സുപ്രിംകോടതി ഉത്തരവില്‍ ഇളവ് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നഗരങ്ങള്‍ക്ക് ഉള്ളില്‍ വനമായി വിജ്ഞാപനം ചെയ്ത ചില സ്ഥലങ്ങളുണ്ടെന്നും ബഫര്‍ സോണ്‍ വിധി ഇത്തരം മേഖലകളില്‍ നടപ്പാക്കിയാല്‍ അത് പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു..

Related Articles

Back to top button