IndiaLatest

ആപ്പിള്‍ കയറ്റി അയക്കുന്ന ഡ്രോണുകളുടെ പരീക്ഷണം വിജയകരം

“Manju”

ഹിമാചല്‍ പ്രദേശ്: ഡ്രോണ്‍ വഴി പല ചരക്കുകളും വേഗത്തില്‍ എത്തിക്കുന്നതിനെക്കുറിച്ച്‌ നമുക്കെല്ലാവര്‍ക്കും അറിയാം. ആപ്പിള്‍ ഇതുപോലെ ആകാശമാര്‍ഗം കയറ്റി അയച്ചാല്‍ എങ്ങനെയിരിക്കും? ഹിമാചല്‍ പ്രദേശിലെ ഒരു കൂട്ടം കര്‍ഷകര്‍ അത്തരമൊരു പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. കിന്നൗര്‍ ജില്ലയിലെ രോഹന്‍ കാണ്ഡ ഗ്രാമത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച്‌ 20 കിലോ ആപ്പിള്‍ പെട്ടികള്‍ കയറ്റി അയച്ചത്.

ഡ്രോണ്‍ ടെക്നോളജി സ്ഥാപനമായ സ്കൈ എയര്‍ മൊബിലിറ്റിയുമായി സഹകരിച്ച്‌ വെഗ്രോ ആപ്പിള്‍ സ്റ്റോറേജ് ഏജന്‍സി ആറ് മിനിറ്റിനുള്ളില്‍ തോട്ടത്തില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള പ്രധാന റോഡിലേക്ക് ബോക്സുകള്‍ എത്തിച്ചു.
പ്രദേശത്തെ ആപ്പിള്‍ കര്‍ഷകരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

രോഹന്‍ കാണ്ഡയിലേക്ക് റോഡ് ഗതാഗതം സാധ്യമല്ല. ആപ്പിള്‍ പെട്ടികളുമായി മണിക്കൂറുകളോളം നടന്നാല്‍ മാത്രമേ വാഹനം കിട്ടൂ. ചെലവും കൂടുതലാണ്. ഇതിനെല്ലാം പരിഹാരമാണ് ഡ്രോണ്‍ പദ്ധതി. അടുത്ത സീസണോടെ ഒരേ സമയം 200 കിലോ ആപ്പിള്‍ കയറ്റുകയാണ് ലക്ഷ്യമെന്ന് വെഗ്രോയുടെ ചുമതലയുള്ള ദിനേശ് നേഗി പറഞ്ഞു. കിന്നൗറിലെ 10,924 ഹെക്ടറിലാണ് ആപ്പിള്‍ കൃഷി ചെയ്യുന്നത്.

Related Articles

Back to top button