IndiaLatest

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങും

“Manju”

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ തുടങ്ങുകയാണ്. ഭരണ പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടി കടന്നാക്രമണത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. വിലക്കയറ്റവും തൊഴിലില്ലായ്മയും മിനിമം താങ്ങുവില അടക്കമുള്ള കര്‍ഷക പ്രശ്‌നങ്ങളുമാകും മുഖ്യവിഷയങ്ങളായി ഉയര്‍ത്തുക. ഇത് സംബന്ധിച്ച്‌ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ പ്രാഥമിക ധാരണ രൂപപ്പെട്ടു.

സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച, തൊഴിലുറപ്പ് പദ്ധതി ദുര്‍ബലപ്പെടുത്തല്‍, ആദിവാസികളുടെ വനാവകാശം തുടങ്ങിയ വിഷയങ്ങളാവും ആദ്യ ദിവസങ്ങളില്‍ സഭയില്‍ ഉന്നയിക്കുക. വൈദ്യുതി ഭേദഗതി ബില്ലിനോടുള്ള വിയോജിപ്പ്, ദ്രോഹകരമായ തൊഴില്‍ ചട്ടങ്ങള്‍, എയിംസ് സെര്‍വര്‍ തകര്‍ന്നത് അടക്കമുള്ള സൈബര്‍ കുറ്റങ്ങള്‍ തുടങ്ങിയവ സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെടും.

Related Articles

Back to top button