IndiaLatest

ഭാരത് ജിപിടി നിര്‍മിക്കാൻ റിലയൻസ് ജിയോ

“Manju”

മുംബൈ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിബോംബെയുമായി ചേര്‍ന്ന് ഭാരത് ജിപിടിപ്രോഗ്രാം ആരംഭിക്കുമെന്ന് റിലയൻസ് ജിയോ ചെയര്‍മാൻ ആകാശ് അംബാനി. ടെലിവിഷനുകള്‍ക്ക് വേണ്ടി ഒരു ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിക്കുന്നതിനെ കുറിച്ചും ജിയോ ആലോചിക്കുന്നുണ്ടെന്നും അതിനുള്ള ജോലികള്‍ കുറച്ചുകാലമായി നടക്കുന്നുണ്ടെന്നും ആകാശ് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക ടെക്ഫെസ്റ്റില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വികസന പരിതസ്ഥിതി നിര്‍മിക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ജിയോ 2.0 ന്റെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബോംബെ ഐഐടിയുമായി ചേര്‍ന്ന് ഭാരത് ജിപിടി പ്രോഗ്രാം ആരംഭിക്കുന്നതിനുള്ള പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.’ അദ്ദേഹം പറഞ്ഞു.

നിലവില്‍, വലിയ ഭാഷാ മോഡലുകളുടെയും ജനറേറ്റീവ് എഐയുടെയും ഉപരിതലം മാത്രമേ നമുക്ക് പ്രാപ്യമായുള്ളൂ. അടുത്ത ദശകത്തെ ഈ ആപ്ലിക്കേഷനുകളാണ് നിര്‍വചിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും എല്ലാ മേഖലകളെയും പരിവര്‍ത്തനം ചെയ്യും. ഞങ്ങളുടെ എല്ലാ മേഖലകളിലും എഐ ഉപയോഗപ്പെടുത്താൻ ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്അദ്ദേഹം പറഞ്ഞു.

മീഡിയ സ്പേസ്, കൊമേഴ്സ്, കമ്മ്യൂണിക്കേഷൻ, ഉപകരണങ്ങള്‍ എന്നിവയില്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കമ്പനി അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ച്‌ കാലമായി ടിവികള്‍ക്ക് സ്വന്തം ഒഎസ് നിര്‍മിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അത് എങ്ങനെ അവതരിപ്പിക്കാമെന്ന് സമഗ്രമായി ആലോചിക്കുകയാണ്. അദ്ദേഹം പറഞ്ഞു. തന്റെ സഹോദരൻ ഈ വര്‍ഷം വിവാഹിതനാകാൻ പോകുന്നതിനാല്‍ 2024 കുടുംബത്തിന് ഒരു പ്രത്യേക വര്‍ഷമാണെന്നും അംബാനി പറഞ്ഞു, 5ജി പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ വാഗ്ദാനം ചെയ്യുന്നതില്‍ കമ്പനി വളരെ ആവേശത്തിലാണ്. ഏത് സ്ഥാപനത്തിനും അതിന്റെ വലുപ്പം പരിഗണിക്കാതെ 5ജി സ്റ്റാക്ക് സേവനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ വരും ദശകത്തിന്റെ ഏറ്റവും വലിയ ഇന്നൊവേഷൻ സെന്റര്‍ആണെന്ന് വിശേഷിപ്പിച്ച ആകാശ് അംബാനി, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ രാജ്യം 6 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകുമെന്നം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജിയോയെ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് എന്ന് വിളിച്ച അംബാനി, യുവസംരംഭകര്‍ പരാജയപ്പെടുമെന്ന് ഭയപ്പെടേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button