പാലക്കാട് : കൊള്ളുപറമ്പ് എസ്.എന്‍.ഡി.പി. ശാഖയും പാലക്കാട് ഓലശ്ശേരിയിലുള്ള ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജും ചേര്‍ന്ന് കൊള്ളുപറമ്പ് ക്ഷേത്ര മൈതാനിയില്‍ ഇന്ന് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടക്കുന്നു. രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ക്യാമ്പ് നടക്കുന്നത്.
ശാന്തിഗിരി പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ മോഹന്‍ദാസ് കെ.പി.യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്യാമ്പില്‍ ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍മാരായ ഡോ.ബീഗം യാസ്മിന ഹുസൈന്, ഡോ.റാഷിന് ചന്ദ്രശേഖരന്, ഡോ.നിധിന് മോഹന്‍, ഡോ. അഞ്ജലി എസ് എന്നിവര്‍ ക്യമ്പ് ഡോക്ടേഴ്സ് ആയി പങ്കെടുക്കും. ഹൗസ് സര്ജന്മാരായ കെ.ജെ. ജോമോള്‍, ആര്യ കെ, അശ്വനി, നേഹ, എസ്. സൂര്യ, കെ.എസ്. ഐശ്വര്യ എന്നിവരും ഫാര്‍മസിസ്റ്റായ കെ.കെ. അമൃത, മാര്‍ക്കറ്റിംഗ് സ്റ്റാഫുകളായ ശരവണന് കെ., രോഹിത് വിഷ്ണു എന്നിവരും പങ്കെടുക്കും.
സമൂഹത്തിലെ സാധാരണക്കാരായ ആളുകളിലേക്ക് ആയുര്‍വേദ ചികിത്സയുടെ പ്രയോജനം എത്തുക എന്ന ഉദ്ദേശത്തോടുകൂടിയും ഭാരതത്തിന്റെ തനതായ ചികിത്സാ സബ്രദായങ്ങളായ ആയുര്‍വേദം, സിദ്ധം എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായിട്ടാണ് ശാന്തിഗിരി ആയുര്‍വേദ സിദ്ധ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിവരുന്നത്. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സൗജന്യ ചികിത്സാ വിഭാഗം (ഒ.പി.) ഓലശ്ശേരി ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.