ഹരിപ്പാട് : പൗർണ്ണമി പ്രാർത്ഥനയുടേയും പ്രാർത്ഥനാലയം സമർപ്പണത്തിന്റെയും ഭാഗമായി ഹരിപ്പാട് ആശ്രമത്തിൽ എണ്ണത്തിരികളുടെ പ്രകാശം ചൊരിഞ്ഞ് ദീപ പ്രദക്ഷിണം നടന്നു. നിരവധി കുടുംബങ്ങൾ പങ്കുചേര്‍ന്ന ദീപപ്രദക്ഷിണം ആശ്രമാന്തരീക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ ഭക്തിസാന്ദ്രമാക്കി. വൈകിട്ട് ആറുമണിയുടെ ആരാധനക്ക് ശേഷം നടന്ന ദീപപ്രദക്ഷിണത്തിന് സ്വാമി നവകൃപ ജ്ഞാന തപസ്വി, സ്വാമി മധുരനാദൻ ജ്ഞാന തപസ്വി, സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാന തപസ്വി , സ്വാമി ജനസമ്മതൻ ജ്ഞാന തപസ്വി, ജനനി നിത്യരൂപ ജ്ഞാന തപസ്വിനി എന്നിവർ നേതൃത്വം നല്കി. അഖണ്ഡമന്ത്രാക്ഷരങ്ങളും വാദ്യമേളങ്ങളും കൊണ്ട് മുഖരിതമായ അന്തരീക്ഷത്തില്‍ ഗുരുഭക്തര്‍ ആശ്രമസമുച്ചയത്തെ വലംവച്ച് ദീപങ്ങൾ ഗുരുപാദത്തിൽ സമർപ്പിച്ചു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Related Articles
Misappropriation of peas and pulses allotted by Centre: Kerala Food Commission seeks report
January 5, 2021 11:31 AM
Check Also
Close
-
യുഡിഎഫില്‍ സീറ്റ് ധാരണയായിFebruary 28, 2021 5:49 PM