KeralaLatest

കാലടി സംസ്കൃത സര്‍വകലാശാലയില്‍ വകുപ്പു മേധാവിയെ മാറ്റി

“Manju”

ശ്രീജ.എസ്

കാലടി: കാലടി സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃത വകുപ്പ് മേധാവിയെ അധ്യക്ഷ സ്ഥാനത്തു നിന്നു നീക്കി. വൈസ് ചാന്‍സലറാണ് സിന്‍ഡിക്കറ്റ് നിര്‍ദേശ പ്രകാരം നടപടി സ്വീകരിച്ചത്. സംസ്കൃത സാഹിത്യ വിഭാഗം അധ്യക്ഷന്‍ ഡോ.പി.വി. നാരായണനെ ആണ് മാറ്റിയത്. പിഎച്ച്‌ഡി പ്രവേശനത്തിന് സംസ്കൃത സര്‍വകലാശാലയുടെ ചട്ടങ്ങള്‍ക്കു വിപരീതമായി പ്രവേശന പരീക്ഷയുടെ വെയ്റ്റേജ് സഹിതം 12 വിദ്യാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ഈ മാസം 24നു മുന്‍പ് ചട്ടം പാലിച്ച്‌ സര്‍വകലാശാലയുടെ പിഎച്ച്‌ഡി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനും സിന്‍ഡിക്കറ്റ് നിര്‍ദേശിച്ചു.

Related Articles

Back to top button